ad
Deshabhimani

കെട്ടിടത്തിലെ താമസക്കാരുടെ വിവരങ്ങൾ ഉടമകൾക്ക് കൃത്യമായി അറിയാൻ അവസരം

sahel app
വെബ് ഡെസ്ക്

Published on Jun 25, 2025, 11:30 AM | 1 min read

കുവൈത്ത് സിറ്റി : കുവൈത്തിൽ സ്വന്തം ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിലെ താമസക്കാരുടെ വിവരങ്ങൾ ഇനി മുതൽ കെട്ടിട ഉടമകൾക്ക് കൃത്യമായി അറിയാനാകും. സർക്കാരിന്റെ ഏകീകൃത ഇലക്ട്രോണിക് സംവിധാനമായ ‘സഹേൽ ’ മൊബൈൽ ആപ്പ് മുഖേനയാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്.


കെട്ടിട ഉടമകൾക്ക് തങ്ങളുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിൽ നിലവിൽ താമസിക്കുന്നവരുടെ വിവരങ്ങൾ ആപ്പിലൂടെ നേരിട്ട് പരിശോധിക്കാനും വിവരങ്ങളിൽ കൃത്യതയില്ലെങ്കിൽ തിരുത്തലുകൾ വരുത്തുതിനുള്ള നടപടികൾ സ്വീകരിക്കാനും സൗകര്യമുണ്ടാകും. രജിസ്‌ട്രേഷൻ കൂടാതെ അനധികൃതമായി താമസിക്കുന്നവരുണ്ടെന്ന് കണ്ടെത്തിയാൽ ഉടമകൾക്ക് അവരുടെ പേരിൽ നേരിട്ട് പരാതികൾ സമർപ്പിക്കാനും ആപ്പ് വഴിയുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്.


തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിലും നിയന്ത്രണത്തിലുമാണ് കെട്ടിടങ്ങൾ പ്രവർത്തിക്കേണ്ടതെന്ന് അധികൃതർ വ്യക്തമാക്കി. അനധികൃത താമസവും രജിസ്റ്റർ ചെയ്യാത്ത വാടകക്കാരും ഉള്‍പ്പെടെയുള്ള പ്രശ്നങ്ങൾ നിയന്ത്രിക്കാൻ ആഭ്യന്തര മന്ത്രാലയം ശക്തമായ നടപടികൾ കൈക്കൊള്ളുന്നതിന്റെയും കെട്ടിടങ്ങൾ സംബന്ധിച്ചുള്ള വിവരങ്ങൾ പരസ്യവും നിയമപരവുമായ രീതിയിൽ സൂക്ഷിക്കപ്പെടുന്നതും ലക്ഷ്യമിട്ടാണ് ഈ സംവിധാനം നടപ്പിലാക്കിയതെന്ന് അധികൃതർ കൂട്ടിച്ചേർത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home