സഹേൽ ആപ്പിൽ പുതിയ സേവനം; വാഹന ഉപയോഗത്തിനുള്ള അനുമതി നൽകാം

കുവൈത്ത് സിറ്റി: കുവൈത്തിൽ സ്വന്തം പേരിലുള്ള വാഹനം മറ്റൊരാൾക്ക് ഉപയോഗിക്കാൻ അനുമതി നൽകാനുള്ള അപേക്ഷ ഇനി സഹേൽ ആപ്പ് വഴി സമർപ്പിക്കാനാകുമെന്ന് അധികൃതർ. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ജനറൽ ഡയറക്‌ടറേറ്റ് ഓഫ് ഇൻഫർമേഷൻ സിസ്റ്റംസ്, ഗതാഗത വകുപ്പുമായി സഹകരിച്ചാണ് പുതിയ ഇ-സേവനം ആരംഭിച്ചത്.
ഇതുവഴി വാഹന ഉടമകൾക്ക് ലളിതമായ നടപടികളിലൂടെ സ്വന്തം വാഹനത്തിന് മറ്റൊരാൾക്ക് ഉപയോഗാനുമതി അനുവദിക്കാൻ കഴിയും. അനുമതിയുടെ കാലാവധി നിശ്ചയിക്കാനും നിലവിലുള്ള അനുമതികളുടെ നില പരിശോധിക്കാനും ആവശ്യമായാൽ ഏത് സമയത്തും അനുമതി റദ്ദ് ചെയ്യാനും സംവിധാനത്തിൽ സൗകര്യമുണ്ട്.
ഗതഗാത ഓഫീസുകളിൽ നേരിട്ട് ഹാജരാകേണ്ടതില്ലാതെ ഡിജിറ്റൽ രീതിയിൽ അനുമതിപത്രം അനുവദിക്കാനാകുന്നതാണ് സേവനത്തിന്റെ പ്രധാന പ്രത്യേകത. നടപടിക്രമങ്ങൾ വേഗത്തിലാക്കുകയും പൊതുജനങ്ങളുടെ സമയം ലാഭിക്കുകയും സേവനങ്ങൾ കൂടുതൽ സുതാര്യവും സുലഭവുമാക്കുകയും ചെയ്യുന്നതാണ് പദ്ധതിയുടെ ലക്ഷ്യം.










0 comments