ad
Deshabhimani

മലയാളം മിഷൻ ഫുജൈറ ചാപ്റ്റർ അധ്യാപക പരിശീലനം

Fujairah Chapter Teacher Training
വെബ് ഡെസ്ക്

Published on Jan 21, 2026, 02:58 PM | 1 min read

ഫുജൈറ : മലയാളം മിഷൻ ഫുജൈറ ചാപ്റ്റർ അധ്യാപക പരിശീലനം സംഘടിപ്പിച്ചു. മലർവാടി ഐഎസ്‍സി ദിബ്ബ പഠനകേന്ദ്രത്തിൽ വെച്ച് രാജശേഖരൻ വല്ലത്ത്, ഷോബിൻ ഫിലിപ്പ് എന്നീ പരിശീലകരുടെ നേതൃത്വത്തിൽ ഞായറാഴ്ച രാവിലെ 11നായിരുന്നു പരിശീലനം. ഇന്ത്യൻ സോഷ്യൽ ക്ലബ് സെക്രട്ടറിയും പഠനകേന്ദ്രം പ്രസിഡന്റുമായ ഗോപാലകൃഷ്ണൻ പ്രകാശ് ഉദ്ഘാടനം ചെയ്തു. ലക്ഷ്മി പ്രകാശ് സ്വാഗതവും ഷജറത്ത് ഹർഷാൽ നന്ദിയും അറിയിച്ചു. പരിശീലനത്തിൽ വിവിധ പഠനകേന്ദ്രം അധ്യാപകരും മലയാളം മിഷൻ ചാപ്റ്റർ പ്രസിഡന്റ് വിത്സൻ പട്ടാഴി, സെക്രട്ടറി ഷൈജു രാജൻ, പഠനകേന്ദ്രം ഭാരവാഹികളായ ഗോപിനാഥൻ നായർ സന്തോഷ്‌, ബൈജു തോപ്പിൽ സക്കറിയ, വത്സലൻ സനോജ് എന്നിവരും പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home