ad
Deshabhimani

മലയാളം മിഷൻ ചാപ്റ്റർതല പിടിഎ യോഗം തുടങ്ങി

Malayalam Mission
വെബ് ഡെസ്ക്

Published on Jan 07, 2026, 09:03 PM | 1 min read

ദുബായ് : മലയാളം മിഷൻ ചാപ്റ്റർതല അധ്യാപക, രക്ഷാകർതൃ അസോസിയേഷൻ (പിടിഎ) യോഗങ്ങൾക്ക്‌ ദുബായ്‌ ചാപ്‌റ്ററിൽ തുടക്കം. സാംസ്‌കാരിക മന്ത്രിയും മലയാളം മിഷൻ വൈസ് ചെയർമാനുമായ സജി ചെറിയാൻ ഉദ്ഘാടനം ചെയ്‌തു. വരും ദിവസങ്ങളിൽ മറ്റ് ചാപ്റ്ററുകളിലും യോഗം സംഘടിപ്പിക്കുമെന്ന് മന്ത്രി അറിയിച്ചു. ഫെബ്രുവരിയിൽ എല്ലാ ചാപ്റ്റർ പ്രതിനിധികളെയും ഉൾപ്പെടുത്തി സംയുക്ത യോഗം നടത്തും. മലയാളം മിഷൻ വിദ്യാർഥികൾക്കായി ആഗോളതലത്തിൽ കലാ, കായിക മത്സരങ്ങൾ സംഘടിപ്പിക്കും. വിവിധ രാജ്യത്ത്‌ കഴിയുന്ന കുട്ടികളെ ഒരുമിപ്പിക്കാനും സൗഹൃദവും സഹവാസവും വളർത്താനും ഇത് സഹായകമാകും. പ്രതിഫലേച്ഛയില്ലാതെ മലയാള ഭാഷയുടെ പ്രചാരണത്തിനായി ലോകമെങ്ങും പ്രവർത്തിക്കുന്ന മലയാളം മിഷൻ അധ്യാപകരെ സർക്കാർ ആവശ്യമായ രീതിയിൽ പരിഗണിക്കുമെന്നും മന്ത്രി ഉറപ്പുനൽകി.

ഓൺലൈനായി നടന്ന യോഗത്തിൽ മലയാളം മിഷൻ ഡയറക്‌ടർ മുരുകൻ കാട്ടാക്കട അധ്യക്ഷനായി. ചാപ്റ്റർ സെക്രട്ടറി ദിലീപ് സി എൻ എൻ, അംബു സതീഷ്, പ്രദീപ് തോപ്പിൽ, ഫിറോസിയ, സ്വപ്‌ന സജി, സന്ധ്യ, ജിസ മേരി, സുരേഷ് നാട്ടിൻചിറ, ദീപ പ്രശാന്ത്, നിഷ രഞ്ജിത്ത് എന്നിവർ സംസാരിച്ചു. രക്ഷിതാക്കളായ മുഹമ്മദ് സിഞ്ചു, അജാസ്, ധന്യ പ്രമോദ്, നുസ്രത്, സഞ്ജീവ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. ദുബായ് ചാപ്റ്റർ ചെയർമാൻ വിനോദ് നമ്പ്യാർ സ്വാഗതവും കൺവീനർ സ്‌മിത മേനോൻ നന്ദിയും പറഞ്ഞു.





deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home