മലയാളം മിഷൻ പഠനകേന്ദ്രം ഉദ്ഘാടനവും പ്രവേശനോത്സവവും

ഫുജൈറ: മലയാളം മിഷൻ ഫുജൈറ ചാപ്റ്റർ മിർബയിൽ മലയാളധ്വനി എന്ന പേരിൽ പുതിയ പഠനകേന്ദ്രത്തിനു തുടക്കം കുറിച്ചു. മലയാളം മിഷൻ ഫുജൈറ ചാപ്റ്റർ മുൻ സെക്രട്ടറി ടി വി മുരളിധരൻ പഠനകേന്ദ്രം ഉദ്ഘാടനം ചെയ്തു. ചാപ്റ്റർ പ്രസിഡന്റ് വിത്സൻ പട്ടാഴി അദ്ധ്യക്ഷനായി. യുഎഇ കോർഡിനേറ്റർ കെ എൽ ഗോപി, ചാപ്റ്റർ സെക്രട്ടറി ഷൈജു രാജൻ, ജോയിന്റ് സെക്രട്ടറി സന്തോഷ് ഓമല്ലൂർ, ഖോർഫഖാൻ ആവണി പഠനകേന്ദ്രം പ്രസിഡന്റ് ബിജു കെ. പിള്ള എന്നിവർ ആശംസകൾ അറിയിച്ചു. ദിഷ ലിതേഷ് സ്വാഗതവും പഠന കേന്ദ്രം കോ- ഓർഡിനേറ്റർ അഞ്ജലി ബിജു നന്ദിയും പറഞ്ഞു.
പഠനകേന്ദ്രം ഭാരവാഹികളായി അഞ്ജലി ബിജു (കോ-ഓർഡിനേറ്റർ), ദിഷ ലിതേഷ് (പ്രസിഡൻ്റ്) അശ്വതി മനോജ് (സെക്രട്ടറി), ശരത് കുമാർ (വൈസ് പ്രസിഡൻ്റ്) സന്ധ്യ ശരത് കുമാർ (ജോയിൻ്റ് കോ-ഓർഡിനേറ്റർ) എന്നിവരെ തെരഞ്ഞെടുത്തു. കുട്ടികളുടെ വിവിധ കലാപരിപാടികളും പ്രവേശനോത്സവത്തിൻ്റെ ഭാഗമായി നടന്നു.











0 comments