വൻ നിക്ഷേപവുമായി ഖസാൻ മേഖല

മസ്‌കത്ത്: തെക്കൻ ബാത്തിന ഗവർണറേറ്റിൽ സ്ഥിതിചെയ്യുന്ന ഖസാൻ സാമ്പത്തിക മേഖലയിൽ ആരോഗ്യ രംഗവുമായി ബന്ധപ്പെട്ട നിരവധി പദ്ധതികൾക്ക് തുടക്കം കുറിച്ചതായി റിപ്പോട്ട്. 2024 അവസാന പാദത്തോടെ തദ്ദേശീയവും പുറമേയുള്ളതുമായ ഒമ്പതോളം പദ്ധതികളാണ് പ്രാരംഭ ദിശ പിന്നിട്ട് മുന്നോട്ടുനീങ്ങുന്നത്.
വ്യത്യസ്‌ത പദ്ധതികളിലായി 15.60 കോടി റിയാൽ മൊത്ത നിക്ഷേപം നടന്നിട്ടുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. വാക്സിനുകൾ, മറ്റ് ഔഷധങ്ങൾ, ഔഷധ സംഭരണത്തിനും ഗതാഗതത്തിനുമുള്ള ഉപകരണങ്ങൾ തുടങ്ങി ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട നിരവധി ഉൽപ്പന്നങ്ങൾ തദ്ദേശീയമായി വികസിപ്പിക്കുന്നതിനുള്ള മികച്ച കേന്ദ്രമായി രാജ്യത്തെ മാറ്റിത്തീർക്കുന്നതിൽ പദ്ധതികൾ സുപ്രധാന പങ്കുവഹിക്കുമെന്നും റിപ്പോർട്ടിലുണ്ട്.









0 comments