ഈസ്റ്റ് വെനീസ് അസോസിയേഷൻ ആലപ്പുഴ ഭാരവാഹികളെ പ്രഖ്യാപിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 26, 2025, 11:10 PM | 1 min read

സലാല: ആലപ്പുഴ നിവാസികളുടെ സലാലയിലെ കൂട്ടായ്മയായ ഈസ്റ്റ് വെനീസ് അസോസിയേഷൻ (ഇവ ആലപ്പുഴ) യുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഡി ഹരികുമാർ ചേർത്തലയെ പ്രസിഡൻ്റായും സി വി സുദർശനൻ, സജീബ് ജലാൽ എന്നിവരെ ജനറൽ സെക്രട്ടറിമാരായും തിരഞ്ഞെടുത്തു. ആനന്ദ് എസ് പിള്ളയാണ് ട്രഷറർ.


വൈസ് പ്രസിഡൻ്റുമാരായി ഡോ സാനിയോ മൂസ, ഹരീഷ് കുമാർ, നിയാസ് കബീർ, പ്രമോദ് കുമാർ, ശ്രീജികുമാർ എന്നിവരെയും ജോയിൻ്റ് ട്രഷററായി അജി വാസുദേവിനെയും തിരഞ്ഞെടുത്തു. സെക്രട്ടറിമാരായി രാജേഷ്, മഹാദേവൻ, കെ ജെ സമീർ, ജയറാം, ശരത് ബാബുക്കുട്ടൻ എന്നിവർ ചുമതലയേൽക്കും.


പൂർണിമ സന്തോഷ്, മിനി ചന്ദ്രൻ, ശോഭ മുരളി, സുനിതാ മധുലാൽ, കലാ ആനന്ദ്, സീതാ മഹാദേവൻ, വിദ്യ എസ് പിള്ള, ആശാ ഹരികുമാർ എന്നിവരാണ് ലേഡീസ് കോർഡിനേറ്റർമാർ. ഇവരെ കൂടാതെ 15 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home