എൽഡിഎഫിനായി കെഎംഎസ്ആർഎ രംഗത്തിറങ്ങും

കെഎംഎസ്ആർഎ ജില്ലാ കൺവെൻഷൻ സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി യു പി ജോസഫ് ഉദ്‌ഘാടനം ചെയ്യുന്നു
തൃശൂർ
തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥികളെ വിജയിപ്പിക്കുന്നതിന് രംഗത്തിറങ്ങാൻ കെഎംഎസ്ആർഎ ജില്ലാ കൺവെൻഷൻ തീരുമാനിച്ചു. സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി യു പി ജോസഫ് ഉദ്‌ഘാടനം ചെയ്‌തു. കെഎംഎസ്ആർഎ ജില്ലാ പ്രസിഡന്റ് ആർ ധനേഷ് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ടി ജി അജയൻ, ജില്ലാ സെക്രട്ടറി ആർ മഹേഷ്‌കുമാർ, ജില്ലാ ജോയിന്റ് സെക്രട്ടറി വി ബി വിബിൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ രോഷിത് ശശി, എൻ നാഗരാജ്, ആർ രാം കുമാർ, രശ്മി പ്രകാശ് എന്നിവർ സംസാരിച്ചു.








0 comments