ദുബായ് മെട്രോയിൽ രാജ്യത്തിന്റെ സ്ഥാപക നേതാക്കൾക്ക് ദൃശ്യാഞ്ജലി

ദുബായ് : ദുബായ് മെട്രോ റെഡ് ലൈനിലുടനീളം യുഎഇയുടെ സ്ഥാപക നേതാക്കൾക്ക് ദൃശ്യാഞ്ജലി ഒരുക്കി ദുബായ് മീഡിയ ഓഫീസിന്റെ ക്രിയേറ്റീവ് വിഭാഗം. മെട്രോ ട്രാക്കിനരികിൽ സ്ഥാപിച്ചിരിക്കുന്ന ഈ ഇൻസ്റ്റളേഷനിൽ യുഎഇ സ്ഥാപക നേതാക്കളായ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ, ഷെയ്ഖ് റാഷിദ് ബിൻ സഈദ് അൽ മക്തൂം എന്നിവരുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം രചിച്ച കവിതയിലെ ചില വരികളും പ്രദർശനത്തിന്റെ ഭാഗമാണ്.
ആർടിഎയുമായി സഹകരിച്ച് ദേശീയ മാസ ആഘോഷങ്ങളുടെ ഭാഗമായി, #ZayedAndRashid ക്യാംപെയ്‌നിനോടനുബന്ധിച്ചാണ് ഈ ദൃശ്യാഞ്ജലി ഒരുക്കിയത്. സെൻട്ര്‌പോയിന്റ് സ്റ്റേഷനിൽ നിന്ന് എക്‌സ്‌പോ 2020 സ്റ്റേഷൻ വരെ നീണ്ടുനിൽക്കുന്നതാണ് പ്രദർശനം. ദേശീയമാസ ആഘോഷത്തിന്റെ ഭാഗമായി ഫ്ലാഗ് ഗാർഡൻ (ഉം സൂഖീം ബീച്ച്), ഡിഐഎഫ്‌സി ഗേറ്റ് ബിൽഡിംഗിലെ ആർട്ട് വർക്ക്, വിവിധ സാംസ്കാരിക പരിപാടികൾ എന്നിവയും ഡിസംബർ വരെ നഗരത്തിൽ നടക്കും.









0 comments