സഹേൽ വഴി സിവിൽ ഐഡി ലിങ്കിങ് തുടങ്ങി

കുവൈത്ത് സിറ്റി : കുവൈത്ത് സർക്കാരിന്റെ ഏകീകൃത ആപ്ലിക്കേഷനായ ‘സഹേൽ’ വഴി പുതിയ സിവിൽ ഐഡി ഇന്റഗ്രേഷൻ സേവനം ആരംഭിച്ചു. സ്‌പോൺസർഷിപ്പിന് കീഴിലുള്ള ആശ്രിതരുടെ ഒന്നിലധികം സിവിൽ ഐഡികൾ ഇനി സേവന കേന്ദ്രങ്ങൾ സന്ദർശിക്കാതെ സഹേൽ വഴി ലിങ്ക് ചെയ്യാനാകും. സിവിൽ ഇൻഫർമേഷൻ അതോറിറ്റി (പാസി)യാണ് ഇക്കാര്യം വ്യക്തമാക്കിയത്.
നടപടിക്രമങ്ങൾ ലളിതമാക്കാനും സർക്കാർ സേവനങ്ങൾ കൂടുതൽ വേഗത്തിലും കാര്യക്ഷമമായും ലഭ്യമാക്കാനുമാണ് പുതിയ സേവനം ആരംഭിച്ചതെന്ന് പാസി വ്യക്തമാക്കി. ഡിജിറ്റൽ പരിവർത്തന പദ്ധതികളുടെ ഭാഗമായി രജിസ്ട്രി വിവരങ്ങളും സിവിൽ ഐഡി നമ്പറുകളും ഓൺലൈനായി സംയോജിപ്പിക്കാനാണ് സംവിധാനം. പാസിയുടെ സേവനങ്ങൾ പൊതുജനങ്ങൾക്ക് കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കാനും സേവന കേന്ദ്രങ്ങളിലെ തിരക്ക് കുറയ്ക്കാനും പുതിയ സംവിധാനം സഹായകരമാകുമെന്നാണ് വിലയിരുത്തൽ.










0 comments