സലാല അൽമദ്റസത്തുസുന്നിയ്യ പൂർവ വിദ്യാർഥി സംഗമം

സലാല: എസ്ഐസി സലാലയുടെ നേതൃത്വത്തിൽ നടക്കുന്ന അൽമദ്റസത്തുസുന്നിയയുടെ 31–-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി 1995 മുതൽ മദ്റസയിൽ പഠിച്ച വിദ്യാഥികളുടെ സംഗമം മദ്റസാ ഹാളിൽ നടന്നു.
എസ്ഐസി സലാല ചെയർമാൻ അബ്‌ദുല്ലത്തീഫ് ഫൈസി ഉദ്ഘാടനം ചെയ-്‌തു. എസ്ഐസി ആക-്‌ടിങ് പ്രസിഡണ്ട് ഹമീദ് ഫൈസി അധ്യക്ഷയായി. എസ്ഐസി കേന്ദ്രനേതാക്കളായ റയീസ് ശിവപുരം, വി പി അബ്‌ദുസലാം ഹാജി, റഷീദ് കൽപറ്റ, അബ-്‌ദുൽ ഫത്താഹ്, അബ-്‌ദുള്ള അൻവരി, റഹ്‌മത്തുള്ള എന്നിവർ സംസാരിച്ച യോഗത്തിൽ പൂർവ്വ വിദ്യാർഥി സംഘടനയ്‌ക്ക് രൂപം നൽകി.
സൽമാൻ തങ്ങൾ (പ്രസിഡന്റ്), കെ എച്ച് അസ്‌ഹർ, ഇൻഷിഖാഖ് (വൈസ് പ്രസിഡന്റ്) അജ്നാസ് അരൂർ (ജനറൽ സെക്രടറി), മൻസൂർ, ബിഷാർ ഖാദിരി (ജോ. സെക്രടറി), അമീൻ അൽ അഖ്മാർ (ട്രഷറർ) എന്നിവരാണ് ഭാരവാഹികൾ.
അനീസ് അജ്നാസ്, ബിശാർ ഖാദിരി എന്നിവർ സംസാരിച്ചു. സൽമാൻ തങ്ങൾ, നസീബ് നസീർ എന്നിവർ ഗാനങ്ങൾ ആലപിച്ചു. അബ്ബാസ് മൗലവി സ്വാഗതവും അബ്‌ദുറസാഖ് സ്വിസ് നന്ദിയും പറഞ്ഞു.








0 comments