യുഎഇ ആകാശത്ത് ഛിന്നഗ്രഹത്തെ കണ്ടെത്തി

ഷാർജ: തിങ്കൾ വൈകിട്ട് യുഎഇ ആകാശത്ത് ‘2003 വിഎസ് 2' എന്നറിയപ്പെടുന്ന ഛിന്നഗ്രഹത്തെ കണ്ടെത്തിയതായി അൽ ഖാതിം ജ്യോതിശാസ്ത്ര നിരീക്ഷണ കേന്ദ്രം. സംക്രമണ സമയം ഭൂമിയിൽനിന്ന് 550 കോടി കിലോമീറ്റർ അകലെ നെപ്റ്റ്യൂണിനപ്പുറമുള്ള ഭ്രമണപഥത്തിലായിരുന്നു ഛിന്നഗ്രഹം. 523 കിലോമീറ്റർ വ്യാസമുണ്ടായിരുന്നു ഗ്രഹത്തിനെന്നും ജ്യോതിശാസ്ത്ര നിരീക്ഷണ കേന്ദ്രത്തിന്റെ ഡയറക്ടർ എൻജിനീയർ മുഹമ്മദ് ഷൗക്കത്ത് ഉദെ പറഞ്ഞു.
28 സെക്കൻഡ് നീണ്ടുനിന്ന പ്രതിഭാസത്തിൽ ഛിന്നഗ്രഹം കടന്നുപോയപ്പോൾ കാപ്പെല്ല നക്ഷത്രസമൂഹത്തിലെ മങ്ങിയ നക്ഷത്രങ്ങളിൽ ഒന്ന് അപ്രത്യക്ഷമായി. പസഫിക് സമുദ്രംമുതൽ ഏഷ്യ വഴി മധ്യ ആഫ്രിക്കവരെ വ്യാപിച്ചു കിടക്കുന്ന 530 കിലോമീറ്റർ കൂടുതൽ വീതിയില്ലാത്ത, ഇരുട്ടിന്റെ ഇടുങ്ങിയ, പരിധിയിൽ ഒബ്സർവേറ്ററി സ്ഥിതി ചെയ്യുമ്പോൾ മാത്രമേ ഈ പ്രതിഭാസം നിരീക്ഷിക്കാൻ സാധിക്കുകയുള്ളൂവെന്നും ഈ പാതയിൽ യുഎഇയും ഉൾപ്പെടുന്നുവെന്നും ഉദെ വിശദീകരിച്ചു.









0 comments