സൈക്ലിംഗ് ഇവന്റ്: ദുബായിൽ ചില റോഡ് അടച്ചിടും

ദുബായ് : യുഎഇ ടൂർ സൈക്ലിംഗ് ഇവന്റിനോടനുബന്ധിച്ചു ദുബായിൽ റോഡ് അടച്ചിടും. ടൂർ സൈക്ലിംഗിന്റെ അഞ്ചാം ഘട്ടത്തിന്റെ ഭാഗമായി വെള്ളിയാഴ്ചയാണ് ദുബായിൽ റോഡ് അടച്ചിടുന്നത്.
ദുബായിലെ അമേരിക്കൻ യൂണിവേഴ്സിറ്റിയിൽ നിന്ന് ഉച്ചയ്ക്ക് 12.30 ന് ആരംഭിക്കുന്ന പരിപാടിക്ക് ഘട്ടം ഘട്ടമായാണ് ഗതാഗതം നിർത്തിവയ്ക്കുന്നത്. 160 കിലോമീറ്റർ സൈക്ലിംഗിനാണ് ആർടിഎ വഴിയൊരുക്കുന്നത്.
പരിപാടിയിൽ പങ്കെടുക്കുന്ന റൈഡർമാർ ഷെയ്ഖ് സായിദ് റോഡ്, അൽ നസീം സ്ട്രീറ്റ്, അൽ ഖൈൽ റോഡ്, അൽ ജമായേൽ സ്ട്രീറ്റ്, ഷെയ്ഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ സ്ട്രീറ്റ് എന്നിവയിലൂടെ കടന്നുപോകും. ഹംദാൻ ബിൻ മുഹമ്മദ് സ്മാർട്ട് യൂണിവേഴ്‌സിറ്റിക്ക് എതിർവശത്ത് വൈകുന്നേരം 4.30 ന് സൈക്ലിംഗ് അവസാനിക്കും.
ഫസ്റ്റ് അൽ ഖൈൽ സ്ട്രീറ്റ്, അൽ അസയൽ സ്ട്രീറ്റ്, അൽ ഖമീല സ്ട്രീറ്റ്, അൽ ഫേ സ്ട്രീറ്റ്, ഹെസ്സ സ്ട്രീറ്റ്, അൽ ഖുദ്ര റോഡ്, സെയ്ഹ് അൽ സലാം സ്ട്രീറ്റ്, ട്രിപ്പോളി സ്ട്രീറ്റ്, റിബാറ്റ് സ്ട്രീറ്റ്, നാദ് അൽ ഹമർ റോഡ്, റാസൽ ഖോർ റോഡ്, അൽ മെയ്ദാൻ റോഡ്, ദുബായ്-അൽ ഐൻ റോഡ് എന്നിവയും റൂട്ടിൽ ഉൾപ്പെടുന്നു. ട്രാഫിക് മാനേജ്‌മെൻ്റ് നടപടിക്രമങ്ങളുടെ ഭാഗമായി ചില റോഡുകൾ 10 മുതൽ 15 മിനിറ്റ് വരെ താൽക്കാലികമായി അടച്ചിടും.
സുഗമമായ യാത്ര ഉറപ്പാക്കാൻ പൊതു ജനങ്ങൾ പരിപാടികൾ മുൻകൂട്ടി പ്ലാൻ ചെയ്യണമെന്നും യാത്രകൾക്ക് നേരത്തെ പുറപ്പെടണമെന്നും റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി നിർദേശിച്ചു.









0 comments