27 July Saturday

അരിയെറിഞ്ഞെതിരേറ്റു പുലിത്തെയ്യങ്ങളെ

വെബ് ഡെസ്‌ക്‌Updated: Sunday Jan 25, 2015
ചെറുവത്തൂര്‍:&ൃറൂൗീ;തെയ്യക്കാലത്ത് അപൂര്‍വമായി മാത്രം കെട്ടിയാടാറുള്ള പുലിത്തെയ്യങ്ങള്‍ ഉറഞ്ഞാടുകയായിരുന്നു മുഴക്കോം ചാലക്കാട്ട് മാടം ചെക്കിപ്പാറ ഭാഗവതി ക്ഷേത്രത്തില്‍ പുല്ലൂര്‍ കണ്ണന്‍, പുലികണ്ടന്‍, പുല്ലൂരാളി, പുള്ളിക്കരിങ്കാളി തുടങ്ങിയ പുലിതെയ്യങ്ങളാണ് കെട്ടിയാടിയത്. കളിയാട്ട ദിവസങ്ങളില്‍ സന്ധ്യയോടെ കെട്ടിയാടുന്ന തെയ്യങ്ങളുടെ "ഉന്നം വെള്ളാട്ടം' മെയ്വഴക്കത്തോടെ അനായാസം ചുവടുവയ്ക്കുന്നത് കാണാന്‍ നിരവധി പേരെത്തി. പുലിത്തെയ്യങ്ങളില്‍ പുള്ളിക്കരിങ്കാളിയുടെയും പുല്ലൂരാളിയുടെയും മണങ്ങിയാട്ടവും കൗതുകമായി. വന്‍മുടിയിലേക്ക് അരിയെറിഞ്ഞാണ് തെയ്യങ്ങളെ നാട്ടുകാര്‍ വരവേറ്റത്. കളിയാട്ടത്തിന്റെ ഭാഗമായുള്ള സാംസ്കാരിക സമ്മേളനം കെ കുഞ്ഞിരാമന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ആര്‍ സി കരിപ്പത്ത് പ്രഭാഷണം നടത്തി. ഞായറാഴ്ച രാവിലെ എഴിന് വൈരജാതന്‍, മുന്നായര്‍ തെയ്യങ്ങളും പകല്‍ 12ന് പുല്ലൂരാളി, പുള്ളിക്കരിങ്കാളി, ചെക്കിപ്പാറ ഭഗവതി, വിഷ്ണുമൂര്‍ത്തി തെയ്യങ്ങള്‍ കെട്ടിയാടും. കളിയാട്ടം തിങ്കളാഴ്ച സമാപിക്കും

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top