27 July Saturday

റുഷ്ദിക്ക്‌ പിന്തുണയറിയിച്ച് സാംസ്കാരിക കൂട്ടായ്മ

വെബ് ഡെസ്‌ക്‌Updated: Sunday Aug 21, 2022

videograbbed image


ന്യൂയോര്‍ക്ക്
അക്രമിയുടെ കുത്തേറ്റ് ​ഗുരുതരാവസ്ഥയില്‍ തുടരുന്ന സല്‍മാന്‍ റുഷ്ദിക്ക്‌ ഐക്യദാര്‍ഢ്യമര്‍പ്പിച്ച് സാംസ്കാരിക പ്രവര്‍ത്തകരും സുഹൃത്തുക്കളും. മാന്‍ഹട്ടനിലെ ന്യൂയോര്‍ക്ക് പബ്ലിക് ലൈബ്രറിയിലേക്ക് പ്ലക്കാര്‍ഡുകളുമായി റാലി നടത്തി. റുഷ്ദി പ്രസിഡന്റായിരുന്ന പെന്‍ അമേരിക്ക, പെന്‍​ഗ്വിന്‍ റാന്‍ഡം ഹൗസ്, ന്യൂയോര്‍ക്ക് പബ്ലിക് ലൈബ്രറി, ഹൗസ് ഓഫ് സ്പീക്ക് ഈസി എന്നിവയുടെ നേതൃത്വത്തിലാണ് ‘സല്‍മാനൊപ്പം നില്‍ക്കു; എഴുതാനുള്ള സ്വാതന്ത്ര്യം സംരക്ഷിക്കൂ’ എന്ന കൂട്ടായ്മ നടത്തിയത്. എഴുത്തുകാരായ ടിന ബ്രൗണ്‍, കിരണ്‍ ദേശായ്, ആസിഫ് മാണ്ഡവി, റെജിനള്‍ഡ് ഡോണ്‍ ബെറ്റ്സ് തുടങ്ങിയവര്‍ റുഷ്ദിയുടെ പ്രശസ്ത കൃതികള്‍ വായിച്ചാണ് ഐക്യ​ദാര്‍ഢ്യം പ്രഖ്യാപിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top