27 July Saturday

സൈനികനിയമം 
പ്രഖ്യാപിച്ച്‌ പുടിൻ ; ഒഴിപ്പിക്കൽ ഊർജിതമാക്കി. ഉക്രയ്‌ൻ ; ഇന്ത്യക്കാര്‍ ഉക്രയ്ന്‍ വിടണമെന്ന് മുന്നറിയിപ്പ്

വെബ് ഡെസ്‌ക്‌Updated: Thursday Oct 20, 2022


മോസ്കോ
ഹിതപരിശോധനയിലൂടെ കൂട്ടിച്ചേർത്ത ഉക്രയ്‌ൻ പ്രദേശങ്ങളിൽ സൈനികനിയമം പ്രഖ്യാപിച്ച്‌ റഷ്യൻ പ്രസിഡന്റ്‌ വ്ലാദിമിർ പുടിൻ. ഡൊണെട്‌സ്ക്‌, ഖെർസൺ, ലുഹാൻസ്ക്‌, സപൊറീഷ്യ എന്നിവിടങ്ങളിൽ വ്യാഴാഴ്‌ചമുതല്‍ സൈനികനിയമം നിലവിൽവന്നു.

ഈ പ്രദേശങ്ങളിലെ ഭരണാധികാരികൾക്ക്‌ കൂടുതൽ അധികാരവും നൽകി. ഓരോ പ്രദേശവും പ്രതിരോധസേനയെ സജ്ജമാക്കണം. മോസ്കോയിൽ ചേർന്ന സുരക്ഷാ കൗൺസിൽ യോഗത്തിലായിരുന്നു പുടിന്റെ പ്രഖ്യാപനം. യാത്രാനിയന്ത്രണം, പൊതുവിടങ്ങളിലെ ഒത്തുചേരൽ എന്നിവയ്ക്കുൾപ്പെടെ വിലക്ക്‌ ഏർപ്പെടുത്തും. ഹിതപരിശോധനയ്ക്ക് പിന്നാലെ റഷ്യന്‍ മേഖലകളില‍് ഉക്രയ്ന്‍ വ്യോമാക്രമണം തീവ്രമാക്കി. റഷ്യയും ശക്തമായി തിരിച്ചടിച്ചതോടെ സ്ഥിതി വീണ്ടും  രൂക്ഷമായി.

ഒഴിപ്പിക്കൽ ഊർജിതം
രാജ്യത്ത്‌ പോരാട്ടം വീണ്ടും ശക്തമാകുമെന്ന്‌ വ്യക്തമായതോടെ വിവിധയിടങ്ങളിൽനിന്ന്‌ ആളുകളെ ഒഴിപ്പിക്കുന്നത്‌ ഊർജിതമാക്കി. ഉക്രയ്‌ൻ ചെറുത്തുനിൽപ്പ്‌ ശക്തമാക്കിയ ഖെർസണിൽനിന്നാണ്‌ പ്രധാനമായും ആളുകളെ വൻതോതിൽ ഒഴിപ്പിക്കുന്നത്‌. പ്രതിദിനം 10,000 എന്ന നിരക്കിൽ ആറുദിവസംകാണ്ട്‌ 60,000 പേരെ റഷ്യയിലേക്ക്‌ ഒഴിപ്പിക്കാനാണ്‌ തീരുമാനമെന്ന്‌ ഗവർണർ വ്‌ലാദിമിർ സാൽദോ പറഞ്ഞു.  ഉക്രയ്‌നിൽ തുടരുന്നത്‌ സുരക്ഷിതമല്ലെന്നും ഇന്ത്യൻ വിദ്യാർഥികൾ എത്രയുംവേഗം രാജ്യം വിടണമെന്നും ഇന്ത്യൻ എംബസി നിർദേശിച്ചു. അതേസമയം, റഷ്യൻ ആക്രമണത്തിൽ രാജ്യത്തിന്റെ വിവിധയിടങ്ങളിൽ വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടു. ആയിരത്തിലധികം പ്രദേശങ്ങൾ ഇരുട്ടിലായി.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top