27 July Saturday

ഇസ്രയേലിൽ പ്രക്ഷോഭം

വെബ് ഡെസ്‌ക്‌Updated: Thursday Mar 2, 2023


ടെൽ അവീവ്‌
സുപ്രീംകോടതിയുടെ അധികാരം കവരാനുള്ള സർക്കാർ നീക്കത്തിനെതിരെ ഇസ്രയേലിൽ പ്രതിഷേധം ശക്തമാകുന്നു. കോടതിയുടെ അധികാരം പരിമിതപ്പെടുത്തുന്ന ബില്ലുമായി പാർലമെന്റ്‌ കമ്മിറ്റി മുന്നോട്ടുപോകുന്നതിനിടെയാണ്‌ രാജ്യത്ത്‌ ബുധനാഴ്ച വൻ പ്രക്ഷോഭങ്ങൾ അരങ്ങേറിയത്‌.

പ്രക്ഷോഭകർ ബുധൻ രാവിലെ തിരക്കേറിയ ടെൽ അവീവ്‌–- ജറുസലേം പ്രധാനപാത തടഞ്ഞു. ഒരു മണിക്കൂറിലധികം ഗതാഗതം തടസ്സപ്പെട്ടു. ടെൽ അവീവിലെ പ്രധാന റെയിൽവേ സ്‌റ്റേഷനുകളിൽ ട്രെയിനുകളും തടഞ്ഞു. പലയിടത്തും പ്രക്ഷോഭകരെ നീക്കാൻ പൊലീസ്‌ ബലം പ്രയോഗിച്ചു.

വിവിധ അഴിമതിക്കേസുകളിൽ വിചാരണ നേരിടുന്ന പ്രധാനമന്ത്രി ബന്യാമിൻ നെതന്യാഹുവിനെ സംരക്ഷിക്കാനായാണ്‌ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സർക്കാർ നിയമസംവിധാനത്തെ അട്ടിമറിക്കുന്നത്‌. ആഴ്ചകളായി നിയമസംവിധാനത്തെയും ജനാധിപത്യത്തെയും സംരക്ഷിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഇസ്രയേൽ തെരുവുകളിൽ വൻ പ്രതിഷേധമുയരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top