27 July Saturday

യൗവനം നമ്മൾ സ്വയം 
തീരുമാനിക്കുന്നത്‌ : 
മിഷേൽ യോ

വെബ് ഡെസ്‌ക്‌Updated: Tuesday Mar 14, 2023


ലൊസ്‌ ആഞ്ചലസ്‌
മികച്ച നടിക്കുള്ള ഓസ്കർ പുരസ്കാരം ലഭിക്കുന്ന ആദ്യ ഏഷ്യക്കാരി. 20 വർഷത്തിനിടെ ഈ അംഗീകാരം നേടുന്ന വെളുത്തവംശജയല്ലാത്ത ആദ്യ നടി. ‘എവരിതിങ്‌ എവരിവേർ ഓൾ അറ്റ്‌ വൺസ്‌’ എന്ന സിനിമയിലൂടെ മികച്ച നടിക്കുള്ള പുരസ്‌ക്കാരം നേടിയ മിഷേൽ യോയ്ക്ക്‌ വിശേഷണങ്ങൾ ഏറെ. എന്നാൽ, പുരസ്കാരക്കൊടുമുടിയിൽ നിൽക്കുമ്പോഴും അവർക്ക്‌ സംസാരിക്കാനുള്ളത്‌ സ്ത്രീകളോടാണ്‌–- ‘നിങ്ങളുടെ യൗവനം കഴിഞ്ഞുപോയെന്ന്‌ പറയാൻ ആരെയും അനുവദിക്കാതിരിക്കുക’. അറുപതുകാരിയായ ഇവരുടെ വാക്കുകൾ ഹർഷാരവത്തോടെ നിറഞ്ഞ സദസ്സ്‌ സ്വീകരിച്ചു.

മലേഷ്യയിൽ ജനിച്ച മിഷേൽ സിനിമയിലെ അഭിനയത്തികവിനൊപ്പം കുങ്‌ ഫു പ്രാവീണ്യംകൊണ്ടുകൂടിയാണ്‌ പുരസ്കാരത്തിലേക്ക്‌ നടന്നുകയറിയത്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top