27 July Saturday

കാലവർഷം ജൂൺ ആദ്യംതന്നെ

വെബ് ഡെസ്‌ക്‌Updated: Wednesday Apr 12, 2023


തിരുവനന്തപുരം
രാജ്യത്ത്‌ തെക്ക്‌ പടിഞ്ഞാറൻ കാലവർഷം ഈ വർഷം സാധാരണ നിലയിലായിരിക്കുമെന്ന്‌ കേന്ദ്ര കാലാവസ്ഥാ വകുപ്പ്‌.  കേരളമടക്കമുള്ള തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾ, കിഴക്കൻ മധ്യ ഇന്ത്യ, വടക്ക്‌ പടിഞ്ഞാറൻ ഇന്ത്യ എന്നിവിടങ്ങളിൽ സാധാരണയിലും കൂടുതൽ മഴ ലഭിച്ചേക്കും.  ജൂൺ ആദ്യം തന്നെ കാലവർഷം കേരളതീരത്തെത്തും. കാലവർഷക്കാലത്ത്‌ 83.5 സെന്റീമീറ്റർ മഴയാണ്‌ പ്രതീക്ഷിക്കുന്നത്‌.  എൽലിനോ പ്രതിഭാസം ശക്തിപ്പെടുന്നത്‌  രണ്ടാം പകുതിയിൽ കാലവർഷക്കാറ്റിനെ  സ്വാധീനിക്കും. ഇത്‌ മഴ കുറയുവാൻ കാരണമായേക്കാമെന്നും കാലാവസ്ഥാ വകുപ്പ്‌ പ്രസിദ്ധീകരിച്ച പ്രാഥമിക മൺസൂൺ പ്രവചനത്തിൽ പറഞ്ഞു.

എന്നാൽ, സ്വകാര്യ കാലാവസ്ഥാ നിരീക്ഷണ വിഭാഗമായ സ്‌കൈമെറ്റ്‌ ഇന്ത്യയിൽ ഇക്കുറി കാലവർഷം സാധാരണയിലും കുറവായിരിക്കുമെന്ന്‌ പ്രവചിക്കുന്നു. എൽലിനോ സജീവമാകുന്നത്‌ കാലവർഷത്തെ ദുർബലമാക്കുമെന്നും അവർ പറയുന്നു. 

പോയവർഷം ജൂൺ മുതൽ സെപ്‌തംബർ വരെയുള്ള കാലവർഷക്കാലത്ത്‌ രാജ്യത്ത്‌ 925 മില്ലീമീറ്റർ മഴയാണ്‌ ലഭിച്ചത്‌. ആറ്‌ ശതമാനം അധികമഴ.  കേരളത്തിൽ കഴിഞ്ഞ വർഷം 14 ശതമാനം മഴക്കുറവായിരുന്നു. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top