27 July Saturday

തുലാവർഷം ഇന്നെത്തും ; 12 ജില്ലയിൽ മഞ്ഞ അലർട്ട്‌

വെബ് ഡെസ്‌ക്‌Updated: Monday Oct 25, 2021


തിരുവനന്തപുരം
ചൊവ്വാഴ്‌ചയോടെ തെക്കുപടിഞ്ഞാറൻ കാലവർഷം പിൻവാങ്ങി തുലാവർഷം ആരംഭിക്കുമെന്ന്‌ കാലാവസ്ഥാവകുപ്പ്‌. ആദ്യ രണ്ട്‌ ആഴ്‌ച സാധാരണയിൽ കവിഞ്ഞ മഴ ലഭിച്ചേക്കും. സെപ്‌തംബറിൽ അവസാനിക്കുന്ന കാലവർഷം ഇക്കുറി ഒക്ടോബറിലും തുടർന്നു. ഈ മാസം 25 വരെ 250.2 മില്ലീ മീറ്റർ മഴ ലഭിക്കേണ്ടിടത്ത്‌ 528.9 മില്ലീ മീറ്റർ ലഭിച്ചു. 111 ശതമാനം അധിക മഴ.

12 ജില്ലയിൽ മഞ്ഞ അലർട്ട്‌
വ്യാഴാഴ്‌ചവരെ മിന്നലോടെ ശക്തമായ മഴ തുടരും.  ചൊവ്വാഴ്‌ച കണ്ണൂർ, കാസർകോട്‌ ഒഴിച്ചുള്ള ജില്ലകളിലും ബുധനാഴ്‌ച തിരുവനന്തപുരം, കൊല്ലം, ആ ലപ്പുഴ ഒഴിച്ചുള്ള ജില്ലകളിലും മഞ്ഞ അലർട്ടാണ്‌. ബുധനും വ്യാഴവും മീൻപിടിക്കാൻ പോകരുത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top