27 July Saturday

ഇന്ന്‌ മിന്നലോടെ മഴ
, ശക്തമായ കാറ്റും

വെബ് ഡെസ്‌ക്‌Updated: Thursday Jul 15, 2021


തിരുവനന്തപുരം
സംസ്ഥാനത്ത്‌ ഒറ്റപ്പെട്ടയിടങ്ങളിൽ വ്യാഴാഴ്‌ച ഇടിമിന്നലോടെ മഴയ്‌ക്കും 40 കിലോമീറ്റർവരെ വേഗത്തിൽ കാറ്റിനും സാധ്യതയെന്ന്‌ കാലാവസ്ഥാവകുപ്പ്‌. ശനിയാഴ്‌ചവരെ ശക്തമായ മഴ തുടരും. വ്യാഴാഴ്‌ച എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്‌ ജില്ലയിലും വെള്ളിയാഴ്‌ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്‌ ജില്ലയിലും മഞ്ഞ അലർട്ട്‌ (ശക്തമായ മഴ) പ്രഖ്യാപിച്ചു. വ്യാഴാഴ്‌ച കേരളതീരത്ത്‌ 3.7 മീറ്റർവരെ ഉയരത്തിൽ തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്‌. വെള്ളിയാഴ്‌ചവരെ കേരളം, -കർണാടകം, -ലക്ഷദ്വീപ് തീരങ്ങളിൽനിന്ന് മീൻപിടിത്തത്തിന്‌ പോകരുത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top