27 July Saturday

പുതിയ ഉൽപ്പന്നനിരയുമായി പാനസോണിക്

വെബ് ഡെസ്‌ക്‌Updated: Thursday Jul 19, 2018

കൊച്ചി > ഇന്റലിജന്റ് ഗൃഹോപകരണ  ശ്രേണിയിൽ പുതിയ ഉൽപ്പന്നങ്ങളുമായി പാനസോണിക‌്. ഫ്രിഡ‌്ജ‌്, വാഷിങ് മെഷീൻ, മൈക്രോവേവ് തുടങ്ങിയ ഉൽപ്പന്നങ്ങളാണ് പുതുതായി അവതരിപ്പിച്ചത്.

ഇക്കോനാവി ഇൻവർട്ടർ  സാങ്കേതികവിദ്യ  ഊർജ ഉപയോഗം നിയന്ത്രിക്കാൻ സഹായിക്കുന്നു. റഫ്രിജിറേറ്ററുകളുടെ നാല് മോഡലുകളും വാഷിങ് മെഷീനുകളുടെ 17 മോഡലുകളും പുതിയ ഇൻവർട്ടർ മൈക്രോവേവ് മോഡലുമാണ് അവതരിപ്പിച്ചത്.  ഇതിലൂടെ 40 ശതമാനം വിൽപ്പനവർധനയാണ‌് നടപ്പു സാമ്പത്തികവർഷം  ലക്ഷ്യമിടുന്നത്.

ചളി ഇളക്കിക്കളയാൻ   അനുയോജ്യമായ  പുതിയ ആക്ടീവ് ഫോം സവിശേഷതയോടെയാണ് വാഷിങ് മെഷീൻ വികസിപ്പിച്ചിരിക്കുന്നത്.   14 കിലോവരെ ശേഷിയുണ്ട‌്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top