04 February Saturday

രാജസ്ഥാനിൽ തമ്മിലടിക്ക്‌ ‘ഇടവേള’

വെബ് ഡെസ്‌ക്‌Updated: Wednesday Nov 30, 2022



ന്യൂഡൽഹി
രാഹുൽ ഗാന്ധിയുടെ ഭാരത്‌ ജോഡോ യാത്ര എത്തുന്നതിനുമുമ്പ്‌ രാജസ്ഥാൻ കോൺഗ്രസിൽ വെടിനിർത്തലിന്‌ ഗെലോട്ട്‌–- പൈലറ്റ്‌ പക്ഷങ്ങൾ തമ്മിൽ ധാരണ.

ചൊവ്വാഴ്‌ച ജയ്‌പുരിൽ ചേർന്ന കോൺഗ്രസ്‌ നേതാക്കളുടെ യോഗത്തിൽ മുഖ്യമന്ത്രി അശോക്‌ ഗെലോട്ടും മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റും പങ്കെടുത്തു. ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെ സാന്നിധ്യത്തിലായിരുന്നു യോഗം. ഞായറാഴ്‌ചയാണ്‌ ജോഡോ യാത്ര രാജസ്ഥാനിലേക്ക്‌ കടക്കുക. ഹൈക്കമാൻഡിന്റെ പിന്തുണയോടെ ഗെലോട്ടിനെ നീക്കി മുഖ്യമന്ത്രിയാകാൻ പൈലറ്റ്‌ നീക്കങ്ങൾ ശക്തമാക്കിയതോടെയാണ്‌ രാജസ്ഥാൻ കോൺഗ്രസിൽ ഗ്രൂപ്പുപോര്‌ രൂക്ഷമായത്‌. യോഗത്തിനെത്തിയ ഗെലോട്ടും പൈലറ്റും പരസ്‌പരം കൈകൂപ്പി അഭിവാദ്യം ചെയ്‌തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top