രാജ്യത്തെ നാല് സംസ്ഥാനങ്ങളില്‍ എന്‍ഐഎ റെയ്ഡ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 18, 2022, 11:08 AM | 0 min read

ന്യൂഡല്‍ഹി> ഡല്‍ഹി ഉള്‍പ്പടെ രാജ്യത്തെ നാല് സംസ്ഥാനങ്ങളിലെ വിവിധ കേന്ദ്രങ്ങളില്‍ എന്‍ഐഎ റെയ്ഡ്. ഡല്‍ഹിയ്ക്ക് പുറമേ രാജസ്ഥാന്‍, പഞ്ചാബ് , ഹരിയാന എന്നി സംസ്ഥാനങ്ങളിലെ ഗുണ്ടാസംഘങ്ങളുടെയും മയക്കുമരുന്ന് കടത്ത് സംഘങ്ങളുടെയും കേന്ദ്രങ്ങളിലാണ് റെയ്ഡ് നടക്കുന്നത്.

 മയക്കുമരുന്ന് സംഘങ്ങളും ഭീകരരുമായുള്ള ബന്ധത്തെ കുറിച്ച് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടക്കുന്നത്.നേരത്തെ ഒക്ടോബര്‍ 14ന് ജമ്മു കശ്മീരിലെ പൂഞ്ച് ജില്ല ഉള്‍പ്പെടെ ഒന്നിലധികം സ്ഥലങ്ങളില്‍ ഡ്രോണ്‍ ഡെലിവറി കേസുമായി ബന്ധപ്പെട്ട് എന്‍ഐഎ പരിശോധന നടത്തിയിരുന്നു.കഴിഞ്ഞ ഒമ്പത് മാസത്തിനിടെ പാകിസ്ഥാനില്‍ നിന്ന് 191 ഡ്രോണുകള്‍ ഇന്ത്യന്‍ പ്രദേശത്തേക്ക് അനധികൃതമായി പ്രവേശിച്ചതായി സുരക്ഷാ സേന പറയുന്നു.

ഇത് രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയുടെ കാര്യത്തില്‍ വലിയ ആശങ്കകള്‍ ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് റെയ്ഡ് നടക്കുന്നത്.

 



deshabhimani section

Related News

0 comments
Sort by

Home