Deshabhimani

സംസ്‌ഥാനത്തെ ഡാമുകളിൽ പകുതിമാത്രം വെള്ളം : മന്ത്രി കെ കൃഷ്‌ണൻകുട്ടി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 02, 2019, 06:41 AM | 0 min read

തിരുവനന്തപുരം> സംസ്ഥാനത്തെ ഡാമുകളിൽ ഒന്നര ആഴ്ചത്തേക്കുള്ള വെള്ളം മാത്രമേയുള്ളൂവെന്ന് ജലവിഭവമന്ത്രി കെ.കൃഷ്ണൻകുട്ടി നിയമസഭയിൽ പറഞ്ഞു. സംഭരണ ശേഷിയുടെ പകുതിയിൽ താഴെ മാത്രമാണിത്. ജൂണിൽ ലഭിക്കേണ്ട മഴയിൽ 33 ശതമാനത്തിന്റെ കുറവാണുള്ളത്‌. 

മുൻ വർഷത്തേക്കാൾ വളരെ കുറവാണിത്‌. ഇനിയും മഴ ലഭിക്കാതെ വന്നാൽ ജല നിയന്ത്രണം വേണ്ടിവരുമെന്നും മന്ത്രി വ്യക്തമാക്കി. രൂക്ഷമായ ജലക്ഷാമമാണ് സംസ്ഥാനം നേരിടുന്നതെന്നാണ് മന്ത്രി നിയമസഭയിൽ വിശദീകരിച്ചത്.

വേനൽ മഴ കുറഞ്ഞതിന് പിന്നാലെ കാലവർഷത്തിലുണ്ടായ വൻ കുറവുമാണ്‌ പ്രതിസന്ധിക്ക്‌ കാരണം. കാലവർഷത്തിലെ മഴലഭ്യതയിൽ വയനാട് 55 ശതമാനത്തിന്റെയും ഇടുക്കിയിൽ 48 ശതമാനത്തിന്റെയും കുറവുണ്ട്. കാസർഗോഡ് 44 ശതമാനവും തൃശൂർ 40 ശതമാനവും പത്തനംതിട്ടയിലും മലപ്പുറത്തും 38 ശതമാനവുമാണ് മഴക്കുറവ്. ഇതുമൂലം ഡാമുകളിലെ ജലവിതാനവും കുറഞ്ഞിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Home