22 July Monday

സതീശന്റെ വിദേശ പിരിവ്; വിജിലൻസ് തിരുവനന്തപുരം യൂണിറ്റ് അന്വേഷിക്കും

വെബ് ഡെസ്‌ക്‌Updated: Saturday Jun 10, 2023

തിരുവനന്തപുരം > പറവൂർ മണ്ഡലത്തിലെ പുനർജനി ഭവനപദ്ധതിയുടെ പേരിൽ നിയമംലംഘിച്ച് വിദേശത്ത് പണംപിരിച്ചെന്ന പരാതി വിജിലൻസ് തിരുവനന്തപുരം സ്പെഷ്യൽ യൂണിറ്റ് അന്വേഷിക്കും.സ്പെഷ്യൽ ഇൻവെസ്റ്റി​ഗേഷൻ യൂണിറ്റ് 2 എസ്‌പി വി അജയ കുമാറിനാണ് അന്വേഷണ ചുമതല. രണ്ടു ദിവസത്തിനുള്ളിൽ പ്രത്യേക ടീം രൂപീകരിക്കും.

വി ഡി സതീശൻ നടത്തിയ വിദേശയാത്രകൾ, പണപ്പിരിവ്, പുനർജനി പദ്ധതിയിലൂടെ വിദേശത്ത് നിന്ന് ലഭിച്ച പണം ചിലവഴിച്ചതിലെ ക്രമക്കേടുകൾ എന്നിവയാണ് അന്വേഷിക്കുക. ഇത് സംബന്ധിച്ച് സ്പെഷ്യൽ ഇൻവെസ്റ്റി​ഗേഷൻ യൂണിറ്റ് 2 നേരത്തെ നടത്തിയ രഹസ്യാന്വേഷണത്തിൽ നിർണായക വിവരങ്ങൾ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top