27 July Saturday
അർബുദത്തിന്‌ വിദഗ്‌ധ ചികിത്സ

നല്ലൂർനാട്‌ ആശുപത്രിയിൽ ‘സേതു’

വെബ് ഡെസ്‌ക്‌Updated: Sunday Jan 29, 2023
 
ദ്വാരക
അർബുദ രോഗികൾക്ക്‌ വിദഗ്‌ധ ചികിത്സ ഉറപ്പാക്കി നല്ലൂർനാട് ഗവ. ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ  ശ്രീചിത്ര ടെലിഹെൽത്ത് യൂണിറ്റ്‌(സേതു)  പ്രവർത്തനം തുടങ്ങി.  രോഗികൾക്ക്‌ ഈ സംവിധാനത്തിലൂടെ കോഴിക്കോട്‌ മെഡിക്കൽ കോളേജിലെ ഓങ്കോളജി വിഭാഗത്തിലെ വിദഗ്‌ധ ഡോക്ടർമാരുടെ സേവനം ലഭിക്കും.  
തിരുവനന്തപുരം ശ്രീചിത്ര തിരുന്നാൾ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഫോർ മെഡിക്കൽ സയൻസിന്റെയും ഡയറക്ടറേറ്റ്‌ ഓഫ്‌ ഹെൽത്ത്‌ സയൻസിന്റെയും സഹകരണത്തോടെയാണ്‌ പദ്ധതി. ആധുനിക സജ്ജീകരണങ്ങളുള്ള ടെലി മെഡിസിൻ വാനുകൾ ഉപയോഗിച്ചാണ്  ആരോഗ്യ കേന്ദ്രങ്ങളിൽ ‘സേതു’ നടപ്പാക്കുന്നത്‌.  പട്ടികവർഗക്കാർക്കും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും സേവനത്തിൽ മുൻഗണനയുണ്ട്‌. ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിലെയും കേരളത്തിലെ വിവിധ മെഡിക്കൽ കോളേജുകളിലെയും ഡോക്ടർമാരുടെ സേവനം പദ്ധതിയിലൂടെ ലഭിക്കും. കാർഡിയോളജി, ന്യൂറോളജി,  ഓങ്കോളജി, പൾമനോളജി, നെഫ്രോളജി എന്നീ സൂപ്പർ സ്‌പെഷ്യാലിറ്റി സേവനങ്ങളും ജനറൽ മെഡിസിൻ, ജനറൽ സർജറി, ഡെർമറ്റോളജി, ഓർത്തോപീഡിക്സ്, പീഡിയാട്രിക്‌സ് എന്നീ സ്‌പെഷ്യാലിറ്റി സേവനങ്ങളും ലഭിക്കും. നല്ലൂർനാട്‌  പ്രവർത്തനം മാനന്തവാടി  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  കെ വി വിജോൾ അധ്യക്ഷനായി.  ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി കല്യാണി,  ജില്ലാ മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ. പി ദിനേശ്, എൻഎച്ച്എം ജില്ലാ പ്രോജക്ട് മാനേജർ ഡോ. സമീഹ സെയ്തലവി, നല്ലൂർനാട്  മെഡിക്കൽ ഓഫീസർ ഡോ. ആൻസി മേരി ജേക്കബ്, ടി ബാലൻ, മനു കുഴിവേലി,  പ്രിയ വീരേന്ദ്രകുമാർ, വിഷ്ണുരാജ്,  മിഥുൻ എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top