27 July Saturday

‘കർഷകനാദം’ വരിക്കാരെ 
ചേർക്കുന്നതിന്‌ തുടക്കം

വെബ് ഡെസ്‌ക്‌Updated: Sunday Mar 26, 2023

കർഷക നാദം മാസിക ചേർക്കുന്നതിന്റെ ജില്ലാതല ഉദ്ഘാടനം എ സി മൊയ്തീൻ എംഎൽഎ നിർവഹിക്കുന്നു

തെക്കുംകര
കേരള കർഷകസംഘം മുഖമാസിക  "കർഷകനാദം’  വാർഷിക വരിക്കാരെ ചേർക്കുന്നതിന് തുടക്കമായി. ജില്ലാതല ഉദ്ഘാടനം തെക്കുംകരയിൽ കെ എൻ രാജനിൽനിന്നും വാർഷിക വരിസംഖ്യ ഏറ്റുവാങ്ങി കർഷകസംഘം സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി എ സി മൊയ്തീൻ എംഎൽഎ  ഉദ്ഘാടനം ചെയ്തു.  
കർഷക സംഘം വടക്കാഞ്ചേരി ഏരിയ സെക്രട്ടറി ടി വി സുനിൽകുമാർ അധ്യക്ഷനായി.  ജില്ലാ കമ്മിറ്റി അംഗം  ഇ ഉമാലഷ്മി, എൻ ജി സന്തോഷ് ബാബു, പി എ തിലകൻ എന്നിവർ  സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top