27 July Saturday

നോബിൾ ഗ്രൂപ്പ് ഓഫ് സ്കൂൾസ് ഹൈടെക്കാകും

വെബ് ഡെസ്‌ക്‌Updated: Thursday Oct 10, 2019

ചിറയിൻകീഴ്

ഒരു നൂറ്റാണ്ട് പഴക്കമുള്ള ചിറയിൻകീഴ് ശാർക്കര നോബിൾ ഗ്രൂപ്പ് ഓഫ് സ്കൂൾസ് ഹൈടെക്കാകുന്നു. ശ്രീ ചിത്തിരവിലാസം എൽപിഎസ്, ശ്രീ ചിത്തിരവിലാസം ബോയ്സ് ഹൈസ്കൂൾ, ശ്രീ ശാരദവിലാസം ഗേൾസ് ഹൈസ്കൂൾ, ശ്രീ ശാരദവിലാസം ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ എന്നിങ്ങനെ നാലു സ്കൂളുകൾ അടങ്ങുന്നതാണ്‌ നോബിൾ ഗ്രൂപ്പ് ഓഫ് സ്കൂൾസ്‌. ഈ നാല്‌ സ്‌കൂളുകൾക്കുമായി മൂന്നുനില ഹൈടെക്‌  മന്ദിരം നിർമിക്കുകയാണ്‌. എല്ലാ ക്ലാസ് റൂമുകളും ഹൈടെക് മാതൃകയിലാണ് നിർമിക്കുക. നിർമാണം പുരോഗമിക്കുകയാണ്‌.  നിലവിൽ ഡിജിറ്റൽ ക്ലാസ് റൂമുകൾ, സ്മാർട്ട് ക്ലാസുകൾ, കലാകായിക പരിശീലനം തുടങ്ങിയവ സ്കൂളിൽ ലഭ്യമാണ്.  നാലായിരത്തോളം വിദ്യാർഥികളാണ് ഇവിടെ പഠിക്കുന്നത്. കേരളത്തിലാദ്യമായി കുട്ടികൾക്ക് നല്ല ഭക്ഷണം പാചകം ചെയ്യുന്നതിനായി സ്റ്റീം കിച്ചൺ സംവിധാനം നടപ്പിലാക്കിയത് ഈ സ്കൂളിലാണ്. 
 
  1907 ലാണ് എം പി പരമേശ്വരൻ പിള്ള മലയാളം പള്ളിക്കൂടമായി നോബിൾ സ്‌കൂൾ ഓഫ്‌ സ്‌കൂൾസ്‌ സ്ഥാപിക്കുന്നത്. പിന്നീട്‌ ചെറിയ വിദ്യാലയത്തിൽ നിന്ന് വലിയ വിദ്യാലയമായി മാറി.  പ്രേംനസീർ, ഭരത് ഗോപി, ജി ശങ്കരപ്പിള്ള, ശോഭനാ പരമേശ്വരൻ നായർ, കെ പി ബ്രഹ്മാനന്ദൻ, ജി കെ പിള്ള, ജസ്റ്റിസ് ഡി ശ്രീദേവി, സിഐടിയു സംസ്ഥാന പ്രസിഡന്റ്‌ ആനത്തലവട്ടം ആനന്ദൻ തുടങ്ങിയ നിരവധി പ്രതിഭകൾ പഠിച്ചിറങ്ങിയ വിദ്യാലയമാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top