27 July Saturday

നിയന്ത്രണംവിട്ട് എത്തിയ ബൈക്കിടിച്ച് യുവാവിന് പരിക്ക്‌

വെബ് ഡെസ്‌ക്‌Updated: Saturday Feb 4, 2023
വിളപ്പിൽ
നിയന്ത്രണംവിട്ട് എത്തിയ ബൈക്കിടിച്ച് മറ്റൊരു ബൈക്കിലിരിക്കുകയായിരുന്ന യുവാവിന് പരിക്കേറ്റു. വെള്ളനാട് കടുവാകുഴി കല്ലേറുമുകൾ അനു ഭവനിൽ ബിനു (40) വിനാണ് പരിക്കേറ്റത്. 
വ്യാഴാഴ്ച പകൽ ഒന്നരയോടെ അരുവിക്കര ഇരുമ്പയ്ക്ക്‌ സമീപമാണ് അപകടം. ഒരു ഫോൺകോൾ വന്നതിനെ തുടർന്ന് റോഡരികിൽ ബൈക്ക് നിർത്തി സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്ന ബിനുവിനെ പിറകിൽനിന്ന്‌ നിയന്ത്രണം വിട്ടെത്തിയ ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ബിനുവും ബൈക്കും റോഡിലേക്ക്‌ മറിഞ്ഞു വീണു. ബൈക്ക് ഭാഗികമായി തകർന്നു. ബിനുവിന് സാരമായ പരിക്കുണ്ട്‌.
ഇതുകണ്ട നാട്ടുകാർ ബൈക്ക് യാത്രക്കാരനായ വെള്ളനാട് മേലാങ്കോട് സ്വദേശിയെ തടഞ്ഞു നിർത്തി. ബൈക്ക് നന്നാക്കുന്നത് ഉൾപ്പെടെയുള്ള എന്ത് സഹായവും ചെയ്യാമെന്നേറ്റ ഇയാൾ ഫോൺ നമ്പർ നൽകി മടങ്ങി. വെള്ളി രാവിലെ ഇടതുകാലിന് വേദന അനുഭപ്പെട്ട ബിനു ആശുപത്രിയിൽ പോകാനായി ഇയാളെ വിളിച്ചപ്പോൾ മോശമായി സംസാരിക്കുകയും അസഭ്യം പറയുകയും ചെയ്തു.  തുടർന്ന് കൂലിപ്പണിക്കാരനായ ബിനു നാട്ടുകാരുടെ സഹായത്തോടെ നെടുമങ്ങാട് ആശുപത്രിയിൽ ചികിത്സതേടി. ഇടതുകാൽ മുട്ടിന് പൊട്ടലുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് പ്ലാസ്റ്ററിട്ടു. ബിനു അരുവിക്കര പൊലീസിൽ പരാതി നൽകി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top