അവൈറ്റിസ് സൂപ്പര്‍ സ്പെഷ്യാലിറ്റി ആദ്യഘട്ടം തുടങ്ങി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jan 29, 2017, 06:29 PM | 0 min read

  നെന്മാറ > അവൈറ്റിസ് സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയുടെ ആദ്യഘട്ടം പ്രവര്‍ത്തനം ആരംഭിച്ചു. ആശുപത്രി വെബ് സൈറ്റ്, മെഡിഷോപ്പ് എന്നിവ മഞ്ജു വാര്യരും ഫാമിലി ക്ളിനിക്ക് കെ ബാബു എംഎല്‍എയും  ജന്‍ ഔഷധി മെഡിക്കല്‍ ഷോപ്പ് പഞ്ചായത്ത് പ്രസിഡന്റ് കെ പ്രേമനും ഉദ്ഘാടനം ചെയ്തു. സൌജന്യ മെഡിക്കല്‍ കിറ്റുകള്‍ ബ്ളോക്ക് പഞ്ചായത്ത്  പ്രസിഡന്റ് പി വി രാമകൃഷ്ണന്‍ വിതരണം ചെയ്തു. 

വി ചെന്താമരാക്ഷന്‍, ജയരാജ് വാര്യര്‍, സുധാകരന്‍ എന്നിവര്‍ സംസാരിച്ചു. ഡയറക്ടര്‍  ശാന്തി പ്രമോദ്  വിശദീകരണം നടത്തി. മാനേജിങ് ഡയറക്ടര്‍മാരായ പ്രശാന്ത്, പ്രമോദ്, മങ്ങാട്ട് ജനാര്‍ദനമേനോന്‍ എന്നിവര്‍ സംസാരിച്ചു. ഡയറക്ടര്‍ ജ്യോതി പ്രശാന്ത് സ്വാഗതവും അഡ്മിനിസ്ട്രേറ്റീവ് മാനേജര്‍ ഹരിദാസ് നന്ദിയും പറഞ്ഞു.  പ്രകാശ് ഉള്ള്യേരിയും വിവേകാനന്ദനും ചേര്‍ന്ന് മ്യൂസിക് ഫ്യൂഷനും അവതരിപ്പിച്ചു. 30 ഏക്കറില്‍ 12 വിദഗ്ധ വിഭാഗങ്ങളുടെ സേവനം ലഭ്യമാക്കി 200 കിടക്കകളുള്ള ആശുപത്രി ഉടന്‍ ആരംഭിക്കും.


deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home