തെലങ്കാനയിൽ പത്താം ക്ലാസ് വിദ്യാർഥിക്ക് ഹോസ്റ്റൽ മുറിയിൽ ക്രൂര മർദ്ദനം: വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു

തെലങ്കാന: തെലങ്കാനയിൽ പത്താം ക്ലാസ് വിദ്യാർഥിക്ക് നേരെ ക്രൂര മർദ്ദനം. ഹോസ്റ്റൽ മുറിയിൽ വെച്ച് സീനിയേഴ്‌സ് വടിയും ബാറ്റും ഉപയോഗിച്ച് മർദ്ദിച്ചു. അവശ നിലയിലായ കുട്ടിയെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തെലങ്കാനയിലെ രാജപേട്ടയിലുള്ള സോഷ്യൽ വെൽഫെയർ റെസിഡൻഷ്യൽ സ്‌കൂളിലാണ് സംഭവം. പന്ത്രണ്ടാം ക്ലാസ് വിദ്യാർഥികളുടെ ഒരു സംഘമാണ് കുട്ടിയെ മർദ്ദിച്ചത്.
മർദ്ദനമേറ്റ വിദ്യാർഥിയെ രക്ഷിക്കാൻ ശ്രമിച്ച മറ്റ് അഞ്ച് പത്താം ക്ലാസ് വിദ്യാർത്ഥികൾക്കും ക്രൂരമായി പരിക്കേറ്റു. ആക്രമണത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ കണ്ടാണ് മാതാപിതാക്കൾ വിവരം അറിയുന്നത്. മദ്യം, സിഗരറ്റ് തുടങ്ങിയ നിരോധിത ലഹരി വസ്തുക്കളുടെ ഉപയോഗമാണ് ഇത്തരം പ്രവർത്തികൾ ചെയ്യാൻ കുട്ടികളെ പ്രേരിപ്പിക്കുന്നതെന്ന് മാതാപിതാക്കൾ ആരോപിച്ചു.
ചാഡ ഗ്രാമത്തിൽ നിന്നുള്ള പത്താം ക്ലാസ് വിദ്യാർഥി സ്‌കൂളിന്റെ വൈസ് ക്യാപ്റ്റൻ സ്ഥാനം വഹിക്കുന്നതിൽ സീനിയേഴ്സിന് അതൃപ്തിയുണ്ടാരുന്നു. ഇതാണ് മർദ്ദന കാരണമെന്നാണ് റിപ്പോർട്ടുകൾ. ശനിയാഴ്ച രാത്രി നടന്ന സംഭവം സ്‌കൂൾ അധികൃതർ മറച്ചുവെച്ചതിന് പിന്നാലെ ആക്രമണത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയായിരുന്നു.









0 comments