നേമത്തെ ബിജെപി അക്കൗണ്ട് ഒരിക്കലും തുറക്കാൻ കഴിയാത്തവിധം പൂട്ടി: വി ശിവൻകുട്ടി

തിരുവനന്തപുരം: നേമം നിയമസഭാ മണ്ഡലത്തിൽ ബിജെപി വീണ്ടും വിജയിക്കില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. ബിജെപിക്ക് സീറ്റ് തുറക്കാൻ കഴിയാത്ത വിധം പൂട്ടി. വീണ്ടും നേമത്ത് അക്കൗണ്ട് തുറക്കാൻ പ്രയാസമാണ്. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് വി ശിവൻകുട്ടി ഇക്കാര്യം വ്യക്തമാക്കിയത്.
അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ നേമം മണ്ഡലത്തിൽ നിന്ന് മത്സരിക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ സ്വയം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ശിവൻകുട്ടിയുടെ പരാമർശം. കേരളത്തിൽ ബിജെപി ഇതുവരെ വിജയിച്ച ഏക നിയമസഭാ സീറ്റാണ് നേമം മണ്ഡലം.
2016ൽ മുതിർന്ന ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ഒ രാജഗോപാലാണ് നേമത്ത് നിന്ന് വിജയിച്ചത്. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കുമ്മനം രാജശേഖരൻ ശിവൻകുട്ടിയോട് മത്സരിച്ച് പരാജയപ്പെട്ടിരുന്നു. ഇതോടെ കേരള നിയമസഭയിലെ ബിജെപിയുടെ അക്കൗണ്ട് പൂട്ടി.









0 comments