27 July Saturday

പട്ടാമ്പിയിൽ ‘കുട്ടിക്കൊരു വീട്’ താക്കോൽ കെെമാറി

വെബ് ഡെസ്‌ക്‌Updated: Wednesday Feb 8, 2023

കെഎസ്‌ടിഎ പട്ടാമ്പി ഉപജില്ലാ കമ്മിറ്റി കൊപ്പം മണ്ണേങ്ങോട് നിർമിച്ച കുട്ടിക്കൊരു വീട് സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എൻ എൻ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യുന്നു

പട്ടാമ്പി
കെഎസ്‌ടിഎ പട്ടാമ്പി ഉപജില്ലാ കമ്മിറ്റി കൊപ്പം മണ്ണേങ്ങോട് നിർമിച്ച "കുട്ടിക്കൊരു വീട്’ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എൻ എൻ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. 
കെഎസ്ടിഎ ജില്ലാ നിർവാഹക സമിതി അംഗം എം പി വിപിനൻ അധ്യക്ഷനായി. ജില്ലാ നിർവാഹക സമിതി അംഗം ഇ എൻ ശ്രീദേവി റിപ്പോർട്ട് അവതരിപ്പിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം എൻ ഉണ്ണിക്കൃഷ്ണൻ വീട് നിർമാണ ചുമതല വഹിച്ചവരെ ഉപഹാരം നൽകി ആദരിച്ചു. 
കെഎസ്ടിഎ സംസ്ഥാന സെക്രട്ടറി എം കെ നൗഷാദലി, ജില്ലാ സെക്രട്ടറി എം ആർ മഹേഷ്കുമാർ, ജില്ലാ കമ്മിറ്റി അംഗം എസ് മിനി, ഉപജില്ലാ സെക്രട്ടറി പി ഹരിദാസൻ, ജോയിന്റ് സെക്രട്ടറി കെ കാവേരി, സിപിഐ എം ജില്ലാ കമ്മിറ്റി അംഗങ്ങളായ ടി കെ നാരായണദാസ്, എൻ പി വിനയകുമാർ, സുബൈദ ഇസഹാഖ്, ഏരിയ സെക്രട്ടറി ടി ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top