27 July Saturday

സാധന സംഗീത പരിപാടിക്ക് തുടക്കം

വെബ് ഡെസ്‌ക്‌Updated: Wednesday Feb 8, 2023
പാലക്കാട്
സാധന സംഗീത പരിപാടിക്ക് ചെമ്പൈ സംഗീത കോളേജിൽ തുടക്കമായി. നടൻ ഷാജു ശ്രീധർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പ്രൊഫ.ആർ മനോജ് കുമാർ അധ്യക്ഷനായി.
സാധന കോ –-ഓർഡിനേറ്റർ ഡോ. എൻ സമ്പത്ത്, മൃദംഗം വിദ്വാൻ തിരുവനന്തപുരം വി സുരേന്ദ്രൻ എന്നിവരെ ആദരിച്ചു. പിടിഎ വൈസ് പ്രസിഡന്റ് കെ രാമചന്ദ്രൻ, യൂണിയൻ ചെയർമാൻ ഡാൽവിൻ ഡേവിസ്, എം ടി ജയൻ, പി എസ് സഹദ്, സി എൻ പ്രീത, അനൂപ് പി ഭാസ്കരൻ, ഡോ. കെ അനീഷ്‌കുമാർ എന്നിവർ സംസാരിച്ചു. ജയരാജ്–-ജയശ്രീ എന്നിവരുടെ വീണക്കച്ചേരിയും അരങ്ങേറി. തിരുവനന്തപുരം വി സുരേന്ദ്രൻ മൃദംഗത്തിലും മങ്ങാട് കെ വി പ്രമോദ് ഘടത്തിലും പക്കമേളമൊരുക്കി. കോട്ടക്കൽ മധു ക്ലാസെടുത്തു. ബുധനാഴ്ച ലാൽഗുഡി ജി ജെ ആർ കൃഷ്ണൻ, ഏറ്റുമാനൂർ ഡോ.കണ്ണൻ പരമേശ്വരൻ എന്നിവർ വിഷയങ്ങൾ അവതരിപ്പിക്കും. ലാൽഗുഡി ജി ജെ ആർ കൃഷ്ണന്റെ വയലിൽ കച്ചേരിയും ഉണ്ടാകും. കെ എസ് മഹേഷ്‌കുമാർ മൃദംഗത്തിലും ഉഡുപ്പി എസ് ശ്രീധർ ഘടത്തിലും പക്കമേളമൊരുക്കും. പരിപാടി ഒമ്പതിന് സമാപിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top