27 July Saturday
പാൻ കാർഡ് –-ആധാർ ബന്ധിപ്പിക്കൽ

ജനം നെട്ടോട്ടത്തിൽ

ഇ ബാലകൃഷ്‌ണൻUpdated: Tuesday Mar 28, 2023
 
മേലാറ്റൂർ
പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാൻ കേന്ദ്ര സർക്കാർ നൽകിയ സമയം അവസാനിക്കാൻ നാലുദിവസംമാത്രം ശേഷിക്കെ മിക്ക കേന്ദ്രങ്ങളിലും സൈറ്റുകൾ പണിമുടക്കിയത്‌ ഗുണഭോക്താക്കളെ ദുരിതത്തിലാക്കി. അക്ഷയ കേന്ദ്രങ്ങൾ അടക്കമുള്ള സെന്ററുകളിൽ തിങ്കളാഴ്ച രാവിലെമുതലാണ് സൈറ്റുകൾ പണിമുടക്കിയത്‌. ജനങ്ങൾ കൂട്ടത്തോടെ സൈറ്റ്‌ ഉപയോഗിക്കാൻ തുടങ്ങിയതാകാം കാരണം.  
സൈറ്റ് ജാമായതോടെ പല കേന്ദ്രങ്ങളിലും ആളുകളെത്തി മടങ്ങുകയാണ്. ആധാറിലോ പാൻ കാർഡിലോ ഉള്ള ചെറിയ പിശകുപോലും ലിങ്ക് ചെയ്യാനുള്ള നടപടിക്രമത്തിന് തടസമാകുന്നതും ജനങ്ങളെ വലയ്‌ക്കുകയാണ്. പിശകുകൾ തിരുത്താൻ സമർപ്പിക്കേണ്ട പല രേഖകളും ഒഴിവാക്കിയതും പ്രയാസം സൃഷ്ടിക്കുന്നുണ്ട്. 1000 രൂപ പിഴയോടെ 31 വരെയാണ് ബന്ധിപ്പിക്കാനുള്ള സമയപരിധി. 
2022 മാർച്ച് 30–-ആയിരുന്നു ആദ്യം നൽകിയത്‌. പിന്നീട് 2022 ജൂൺ 30 വരെ 500 രൂപ പിഴയോടെയും ഇപ്പോൾ 1000 രൂപയുമാണ്‌ പിഴ. അക്ഷയയിലോ മറ്റോ പോയി ചെയ്യാൻ 1100 രൂപയാകും. പത്ര–-ദൃശ്യ മാധ്യമങ്ങളിൽ കേന്ദ്ര സർക്കാർ വേണ്ടത്ര പ്രചാരണം നൽകാതിരുന്നതിനാൽ, ജനങ്ങളിൽനിന്ന്‌ കനത്ത പിഴ ഈടാക്കാൻ അവസരവുമായി. അവസാന തീയതി അടുത്തെത്തിനിൽക്കെ ലിങ്ക്‌ ചെയ്യാനുള്ള നെട്ടോട്ടത്തിലാണ്‌ ജനങ്ങൾ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top