27 July Saturday

റിസർച്ച് ഫെസ്റ്റിവൽ: സംഘാടക സമിതിയായി

വെബ് ഡെസ്‌ക്‌Updated: Saturday Mar 25, 2023
തേഞ്ഞിപ്പലം 
കലിക്കറ്റ് യൂണിവേഴ്സിറ്റി ഡിപ്പാർട്ട്മെന്റൽ സ്റ്റുഡ​ന്റ്സ് യൂണിയനും ഓൾ കേരള റിസർച്ച്  സ്കോളേഴ്സ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന റിസർച്ച് ഫെസ്റ്റിവൽ മെയ് 18, 19, 20 തീയതികളിൽ കലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നടക്കും. ആര്യഭട്ട ഹാളിൽ  ചേർന്ന സംഘാടക സമിതി രൂപീകരണം പ്രോ വൈസ് ചാൻസലർ ഡോ. എം നാസർ ഉദ്ഘാടനംചെയ്തു. ഡിഎസ്‌യു വൈസ് ചെയർപേഴ്സൺ മന്യ അധ്യക്ഷയായി. ഡോ. കെ  മുഹമ്മദ് ഹനീഫ, ഡോ. പി ശിവദാസൻ, ഡോ. വി എൽ ലജീഷ്, ഡോ. സി ഷിബി, പ്രദീപൻ, ആർ കെ വൈശാഖ്, സി എച്ച് അമൽ എന്നിവർ സംസാരിച്ചു. എം സി വിജിത്ത് സ്വാഗതവും ഹരിരാമൻ നന്ദിയും പറഞ്ഞു.  ഭാരവാഹികൾ: ഡോ. കെ മുഹമ്മദ് ഹനീഫ (ചെയർമാൻ), ആർ കെ വൈശാഖ് (കൺവീനർ).
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top