27 July Saturday
പ്ലസ്‌വൺ അലോട്ട്‌മെന്റ്‌

അവസരം ലഭിച്ചിട്ടും 
പ്രവേശനം നേടാതെ 9753 പേർ

സ്വന്തം ലേഖികUpdated: Monday Jul 10, 2023
മലപ്പുറം 
അലോട്ട്‌മെന്റിൽ അവസരം ലഭിച്ചിട്ടും പ്ലസ്‌വൺ പ്രവേശനം നേടാതെ ജില്ലയിൽ 9753 വിദ്യാർഥികൾ. മൂന്നു്അലോട്ട്‌മെന്റുകളിലെയും അഡ്‌മിഷൻ നടപടികൾ പൂർത്തിയാക്കിയശേഷമുള്ള കണക്കാണിത്‌. സംസ്ഥാനത്തുതന്നെ ഉയർന്ന കണക്ക്‌. തെറ്റായ പ്രചാരണത്തിൽ കുടുങ്ങി പ്രവേശനം നേടാതിരുന്നവരാണ്‌ ഇതിലേറെയും. ജില്ലയിൽ 81,022 അപേക്ഷകരാണുള്ളത്‌. ഇതിൽ 7008 പേർ മറ്റു ജില്ലകളിൽനിന്നുള്ളവരാണ്‌. 
മൂന്ന്‌ അലോട്ട്‌മെന്റുകളിലായി 48780 പേരാണ്‌ പ്രവേശനം നേടിയത്‌. മെറിറ്റ്‌ ക്വോട്ടയിൽ 42,054 പേരും സ്‌പോർട്‌സ്‌ ക്വോട്ടയിൽ 702 പേരും കമ്യൂണിറ്റി ക്വോട്ടയിൽ 3007, മാനേജ്‌മെന്റ്‌ ക്വോട്ടയിൽ 1615 പേരും അൺ എയ്‌ഡഡ്‌ ക്വോട്ടയിൽ 1402 വിദ്യാർഥികളുമാണ്‌ പ്രവേശനം നേടിയത്‌. സ്‌പോർട്‌സ്‌ ക്വോട്ടയിൽ സംസ്ഥാനത്ത്‌ ഏറ്റവും കൂടുതൽ സീറ്റ്‌ മലപ്പുറത്താണ്‌ –-1163 സീറ്റ്‌. സയൻസ്‌–-467, ഹ്യുമാനിറ്റീസ്‌–- 296, കൊമേഴ്‌സ്‌ –- 370. ഇതിൽ 840 സീറ്റുകളിലാണ്‌ പ്രവേശനം നേടിയത്‌. 323 സീറ്റുകൾ ഒഴിവുണ്ട്‌. 
ഇനി മെറിറ്റിൽ 5007 ഒഴിവുകളാണുള്ളത്‌. സയൻസ്‌–- 1999, ഹ്യുമാനിറ്റീസ്‌–-1210,  കൊമേഴ്‌സ്‌ –1798-. മാനേജ്‌മെന്റ്‌ 3065 എന്നിങ്ങനെ. ജില്ലയിലെ അൺ എയ്‌ഡഡ്‌ സ്‌കൂളുകളിലേത്‌  ഉൾപ്പെടെ സയൻസിൽ 7280 സീറ്റും ഹ്യുമാനിറ്റീസിൽ 4634 സീറ്റും കൊമേഴ്‌സിൽ 6775 സീറ്റും ഒഴിവുണ്ട്‌. 
സപ്ലിമെന്ററി: 
അപേക്ഷ ഇന്നുവരെ 
മുഖ്യ അലോട്ട്‌മെന്റിൽ അപേക്ഷിച്ചിട്ടും അലോട്ട്‌മെന്റ്‌ ലഭിക്കാത്തവർക്കും ഇതുവരെ അപേക്ഷ നൽകാൻ കഴിയാത്തവർക്കും തിങ്കളാഴ്‌ച വൈകിട്ട്‌ അഞ്ചുവരെ സപ്ലിമെന്ററി അലോട്ട്‌മെന്റിന്‌ അപേക്ഷിക്കാം. ഓരോ സ്‌കൂളിലെയും ഒഴിവുകൾ, കോഴ്‌സ്‌ കോമ്പിനേഷൻ, മറ്റ്‌ വിവരങ്ങളും നിർദേശങ്ങളും ഏകജാലകം സൈറ്റിൽ നൽകിയിട്ടുണ്ട്‌. ഈ ഒഴിവുകൾക്ക്‌ അനുസരിച്ച്‌ ഓപ്‌ഷനുകൾ നൽകണം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top