27 July Saturday
വരടേംപാടം ​ഗിരിജന്‍ കോളനിയിലും 
കെ ഫോണ്‍ കണക്‌ഷനെത്തി

ന്യൂജൻ കോളനി

എം സനോജ്‌Updated: Thursday Jun 8, 2023

സംസ്ഥാന സര്‍ക്കാര്‍ സൗജന്യ കെ ഫോണ്‍ കണക്ഷന്‍ ലഭിച്ച മൃദുഷയും ഗംഗയും വന്ദനയും ഇന്റര്‍നെറ്റ് വഴി ലാപ്ടോപ് ഉപയോഗിക്കുന്നു

 നിലമ്പൂർ

‘കോവിഡ് അടച്ചുപൂട്ടലിൽ ഓൺലൈനായാണ് ഞങ്ങൾ പഠിച്ചിരുന്നത്. അന്ന് ഫോണിൽ നെറ്റ് റീച്ചാർജ്‌ ചെയ്യാൻതന്നെ ഒരുപാട് പൈസയായി. ഇനിയിപ്പൊ ഫ്രീയാണല്ലോ’–-  വരടേംപാടം ​​ഗിരിജൻ പട്ടികവർ​ഗ കോളനിയിലെ മൃദുഷയും വന്ദനയും ​ഗം​ഗയും കെ ഫോൺ കണക്‌ഷൻ കിട്ടിയതിന്റെ ആഹ്ലാദത്തിലാണ്‌. ഗവ. മാനവേദൻ സ്കൂളിൽ പ്ലസ്ടു പഠനം പൂർത്തിയാക്കി ഉന്നത പഠനത്തിന് പോകാനിരിക്കുന്ന മുന്നത്ത് വീട്ടിൽ മൃദുഷയ്‌ക്കും ചേനാട് വീട്ടിൽ വന്ദനയ്ക്കും ഏറെ ഉപകാരപ്രദമാണ് സംസ്ഥാന സർക്കാരിന്റെ കെ ഫോൺ പദ്ധതി. എട്ടാം ക്ലാസുകാരിയായ മുന്നത്ത്‌ വീട്ടിൽ ​ഗം​ഗയാകട്ടെ പഠിക്കാൻ ആവശ്യമായ എല്ലാം ഫോണിലൂടെ ഇനി മുടക്കമില്ലാതെ കിട്ടുമെന്ന്‌ പറയുന്നു. കഴിഞ്ഞ ഒന്നിനാണ്‌ ഗിരിജൻ കോളനിയിലെ മൂന്ന് വീട്ടിൽ കെ ഫോൺ കണക്‌ഷൻ ലഭിച്ചത്‌. കോളനിയിലെ മറ്റു കുട്ടികളും പഠനാവശ്യങ്ങൾക്ക് ഇവരുടെ ഇന്റർനെറ്റാണ്‌ ഉപയോ​ഗിക്കുന്നത്‌. അതിനാൽ രക്ഷിതാക്കളും ഹാപ്പി. കോവിഡ് കാലത്ത് കിട്ടുന്ന പണിക്ക് പോയിട്ടാണ് ഓൺലൈൻ പഠനത്തിന് ഫോൺ റീച്ചാർജ്‌ ചെയ്‌തുകൊടുത്തതെന്ന്‌ ഓരോ കുടുംബവും പറയുന്നു. ഇപ്പോൾ സർക്കാർ സൗജന്യ ഇന്റർനെറ്റ് കണക്‌ഷൻ നൽകിയതോടെ തെളിയുന്നത്‌ ഇവരുടെ മുഖവുമാണ്‌. സംസ്ഥാനത്ത്‌ ​സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 20 ലക്ഷത്തോളം കുടുംബങ്ങൾക്കാണ് സർക്കാർ കെ ഫോൺ കണക്‌ഷൻ നൽകുന്നത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top