27 July Saturday
മാമാങ്ക മഹോത്സവം

നിളാതീരത്ത് ദീപംതെളിഞ്ഞു

വെബ് ഡെസ്‌ക്‌Updated: Wednesday Feb 8, 2023

മാമാങ്ക മഹോത്സവത്തിന് സി ഹരിദാസ്, കെ പരമേശ്വരൻ ആതവനാട് എന്നിവർ ചേർന്ന് ദീപംകൊളുത്തുന്നു

 
തിരൂർ
മാമാങ്ക മഹോത്സവത്തിന് വിളംബരമുയർത്തി മാഘമാസത്തിലെ മകം നാളിൽ തിരുന്നാവായ നിളാതീരത്ത്  ദീപം തെളിഞ്ഞു.
ഗാന്ധിയൻ സി ഹരിദാസ്, തിരുന്നാവായ നാവാമുകുന്ദ ക്ഷേത്രം മാനേജർ കെ  പരമേശ്വരൻ ആതവനാട് എന്നിവർ ചേർന്ന്  ദീപം കൊളുത്തി. പൊന്നാനി നെയ്‌തെല്ലൂർ ബിസ്മില്ലാഹ് കളരിസംഘത്തിലെ അഭ്യാസികളുടെ ചുവടുകൾക്കൊപ്പം ജനപ്രതിനിധികളും സാംസ്‌കാരിക പ്രവർത്തകരും വിളംബരജാഥയിൽ അണിചേർന്നു. 
മാമാങ്ക മഹോത്സവത്തിനായുള്ള പ്രാദേശിക സ്വാഗതസംഘം രൂപീകരിച്ചു.  ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം കെ റഫീഖ ഉദ്ഘാടനംചെയ്തു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ കൊട്ടാരത്ത് സുഹറാബി അധ്യക്ഷയായി.ഫൈസൽ എടശേരി, ബഷീർ രണ്ടത്താണി,  കുന്നത്ത് മുസ്തഫ എന്നിവർ  സംസാരിച്ചു. ഭാരവാഹികൾ:  എം കെ റഫീഖ (ചെയർപേഴ്സണ്‍), ഫൈസൽ എടശേരി (കൺവീനർ),  നാലകത്ത് റഷീദ് (ട്രഷറർ). ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെയും തിരുന്നാവായ  പഞ്ചായത്തിന്റെയും  സഹകരണത്തോടെ ജില്ലാ പഞ്ചായത്ത്‌ നേരിട്ടാണ്‌ ഈ വർഷത്തെ മാമാങ്ക മഹോത്സവം സംഘടിപ്പിക്കുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top