27 July Saturday

കാടാമ്പുഴ ക്ഷേത്രത്തിൽ 
തൃക്കാർത്തിക മഹോത്സവം തുടങ്ങി

സ്വന്തം ലേഖകൻUpdated: Wednesday Dec 7, 2022

കാടാമ്പുഴ ഭഗവതി ദേവസ്വം തൃക്കാർത്തിക മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സാംസ്‌കാരിക സമ്മേളനം മലബാർ ദേവസ്വം ബോർഡ്‌ പ്രസിഡന്റ്‌ എം ആർ മുരളി ഉദ്ഘാടനംചെയ്യുന്നു

വളാഞ്ചേരി
 കാടാമ്പുഴ ഭഗവതി ദേവസ്വം തൃക്കാർത്തിക മഹോത്സവത്തിന് തുടക്കമായി. തൃക്കാർത്തിക പുരസ്‌കാരം  ചെണ്ടകലാകാരൻ  പെരുവനം കുട്ടൻ മാരാർക്ക്  മലബാർ ദേവസ്വം ബോർഡ്‌ പ്രസിഡന്റ്‌ എം ആർ മുരളി സമ്മാനിച്ചു.  സാംസ്‌കാരിക സമ്മേളനത്തിൽ  മലബാർ ദേവസ്വം ബോർഡ്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം ഗോവിന്ദൻകുട്ടി  അധ്യക്ഷനായി. 
മലബാർ ദേവസ്വം ബോർഡ്‌ കമീഷണർ പി നന്ദകുമാർ മുഖ്യ പ്രഭാഷണം നടത്തി. കോഴിക്കോട് അഡീഷണൽ ഡിഎംഒ ഡോ. പീയൂഷ് നമ്പൂതിരിപ്പാട് മുഖ്യാതിഥിയായി. കാടാമ്പുഴ ദേവസ്വം ട്രസ്റ്റി ഡോ. എം വി രാമചന്ദ്രവാര്യർ,   മലബാർ ദേവസ്വം ബോർഡ്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി കെ മധുസൂദനൻ, ബോർഡ്‌ മെമ്പർമാരായ ഓട്ടൂർ ഉണ്ണികൃഷ്ണൻ, എം രാധ, കെ മോഹനൻ, കെ ലോഹ്യ, ബോർഡ്‌ ഡെപ്യൂട്ടി കമീഷണർമാരായ കെ പി മനോജ്‌ കുമാർ, ടി സി ബിജു, മലപ്പുറം ഏരിയാ കമ്മിറ്റി ചെയർമാൻ ഒ കെ ബേബി ശങ്കർ എന്നിവർ  സംസാരിച്ചു. 
ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ അണ്ടലാടി മന ഉണ്ണി നമ്പൂതിരിപ്പാട് ഭദ്രദീപം തെളിച്ചു. ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ എ എസ് അജയകുമാർ സ്വാഗതവും ദേവസ്വം മാനേജർ എൻ വി മുരളി വാര്യർ നന്ദിയും പറഞ്ഞു.
തൃക്കാർത്തിക മഹോത്സവത്തോടനുബന്ധിച്ച്‌ പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരിമേളം അവതരിപ്പിച്ചു. സാംസ്‌കാരിക സമ്മേളനത്തിനുശേഷം സിനിമാതാരം ലക്ഷ്മി ഗോപാലസ്വാമിയും സംഘവും അവതരിപ്പിച്ച  നൃത്താവിഷ്ക്കാരം നൃത്ത്യപൂക്കളം അരങ്ങേറി.
ബുധനാഴ്ച പുലർച്ചെ മൂന്നിന് തൃക്കാർത്തിക ദീപം തെളിക്കും. 3.20 മുതൽ ദർശനം. രാവിലെ 10 മുതൽ മൂന്നുവരെ പിറന്നാൾ സദ്യ. രാത്രി ഏഴു‌മുതൽ മാടമ്പിയാർക്കാവ് ക്ഷേത്രത്തിൽ വിശേഷാൽ വിളക്കും പൂജയും. 
രാവിലെ 10 മുതൽ കലാമണ്ഡലം നന്ദകുമാർ, കലാമണ്ഡലം ശർമിള എന്നിവരുടെ ഓട്ടന്‍തുള്ളൽ. നാദശ്രീ ഓർക്കസ്ട്രയുടെ  ഭജനാർച്ചനയും കാറൽമണ്ണ നൃത്യോപദ അവതരിപ്പിക്കുന്ന ശാസ്ത്രീയനൃത്തവും. രാത്രി എട്ടിന് സംഗീതനൃത്ത നാടകം ദേവഗാന്ധാരം എന്നിവ അരങ്ങേറും. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top