27 July Saturday

കോൺഗ്രസ് അധ്യാപക 
സംഘടനക്കെതിരെ 
ലീഗ് സംഘടന

വെബ് ഡെസ്‌ക്‌Updated: Tuesday Feb 7, 2023
തിരൂർ
കോൺഗ്രസ് അധ്യാപക സംഘടനക്കെതിരെ വിമർശവുമായി കെഎസ്ടിയു സംസ്ഥാന സമ്മേളനം. ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം വേദിയിലിരിക്കെയാണ് കെഎസ്ടിയു സംസ്ഥാന പ്രസിഡന്റ്‌ കരീം പടുകുണ്ടിൽ  കെപിഎസ്ടിഎക്കെതിരെ വിമർശമുന്നയിച്ചത്. പാഠ്യപദ്ധതി പരിഷ്കരണ വിഷയത്തിൽ കോൺഗ്രസ് അധ്യാപക സംഘടന ആത്മാർഥത കാണിച്ചില്ലെന്നും  സാമുദായിക വിഷയങ്ങൾ പറയാൻ ദേശീയ കാഴ്ചപ്പാടോടെ പ്രവർത്തിക്കുന്ന കെപിഎസ്ടിഎക്ക് താൽപ്പര്യമില്ലെന്നും പറഞ്ഞാണ് വിമർശം.
  സമ്മേളനം പാണക്കാട്  മുനവറലി ശിഹാബ് തങ്ങൾ ഉദ്ഘാടനംചെയ്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top