27 July Saturday

കരിപ്പൂരിൽ 1119 ഗ്രാം സ്വർണം പിടിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Dec 5, 2022

സൈനുദ്ധീൻ

കരിപ്പൂർ
വിമാനത്താവളംവഴി കടത്താൻ ശ്രമിച്ച 1119 ഗ്രാം സ്വർണം കസ്റ്റംസ്‌ പിടികൂടി.  ദുബായിൽനിന്നെത്തിയ മലപ്പുറം കോഡൂർ സ്വദേശി കടമ്പോട്ട്തൊടി സൈനുദ്ദീ (35)നാണ്‌ പിടിയിലായത്‌.  അരക്കോടി രൂപ വിലവരുന്നതാണ് സ്വർണം.  ഫ്ളൈ ദുബായ്‌  വിമാനത്തിലാണ് ഇയാൾ കരിപ്പൂരിലെത്തിയത്. ഗുളികരൂപത്തിലാക്കി ശരീരത്തിൽ ഒളിച്ചുവച്ചാണ്  സ്വർണം  കടത്താൻ ശ്രമിച്ചത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top