27 July Saturday

നെല്ലിൽ നമ്മൾ ഉഷാർ

സ്വന്തം ലേഖകൻUpdated: Friday Feb 3, 2023
 
മലപ്പുറം
കാർഷിക മേഖലയിൽ സംസ്ഥാനത്ത്‌ മികവ്‌ പുലർത്തുന്ന ജില്ലകളിൽ മുന്നിൽ മലപ്പുറം. 2021-–-22 വര്‍ഷം നെല്ലുല്‍പ്പാദനം കുറയാത്ത ഏക ജില്ല മലപ്പുറമാണെന്ന്‌  സർക്കാരിന്റെ സാമ്പത്തിക അവലോകന റിപ്പോർട്ട്‌. നെൽകൃഷി വിസ്‌തൃതിയിലും കുറവില്ല. 
സാക്ഷരതാനിരക്കിലും ഭേദപ്പെട്ട നില. 2011ലെ കണക്കുപ്രകാരം 95.76 ശതമാനം പുരുഷന്മാരും 91.62 ശതമാനം സ്‌ത്രീകളും സാക്ഷരതയുള്ളവരാണ്‌. 
സംസ്ഥാനത്ത്‌ ഏറ്റവുമധികം ദരിദ്ര കുടുംബങ്ങളുള്ളത്‌ ജില്ലയിലാണ്‌– -8553 (13.4 ശതമാനം). ഗ്രാമ മേഖലകളിലാണ്‌ ദാരിദ്ര്യം കൂടുതലെന്ന്‌ സർവേ സൂചിപ്പിക്കുന്നു. 
2001 ലെയും 2011 ലെയും (41.13 ലക്ഷം) ജനസംഖ്യ കണക്കുപ്രകാരം ജില്ലയാണ്‌ മുന്നിൽ. സംസ്ഥാനത്ത്‌ ഏറ്റവും ഉയർന്ന ജനസംഖ്യാ വളർച്ചാനിരക്കും ജില്ലയിലാണ്‌ (13.4  ശതമാനം). വ്യത്യസ്ത പ്രായ വിഭാഗങ്ങളിലെ എണ്ണം കണക്കിലെടുത്താൽ 0-–-14, 15–--59 പ്രായ വിഭാഗങ്ങളിലും ഏറ്റവും
കൂടുതൽ ആൾക്കാരുള്ളത് മലപ്പുറത്താണ്‌ (യഥാക്രമം 12.4 ലക്ഷം, 25.2 ലക്ഷം). സംസ്ഥാനത്ത്‌ ഏറ്റവുമധികം പ്രവാസികളും ഇവിടെയാണ്‌ (4.06 ലക്ഷം). ജില്ലയിൽ പ്രതിശീർഷ വരുമാന വളർച്ചാനിരക്ക് സംസ്ഥാന ശരാശരിയെ അപേക്ഷിച്ച് കുറവാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top