27 July Saturday

ബാബുരാജിന്റെ പാട്ടുകൾ റീമിക്‌സ്‌ ചെയ്‌തു; 
ആഷിഖിനും ബിജിപാലിനും വക്കീൽ നോട്ടീസ്‌

വെബ് ഡെസ്‌ക്‌Updated: Friday Mar 31, 2023
കോഴിക്കോട്‌
താമസമെന്തേ വരുവാൻ, ഏകാന്തതയുടെ അപാരതീരം തുടങ്ങിയ ഗാനങ്ങൾ ‘നീലവെളിച്ചം’ എന്ന സിനിമയിൽ ഉപയോഗിക്കുന്നതിനെതിരെ ഗായകൻ  എം എസ്‌ ബാബുരാജിന്റെ കുടുംബം വക്കീൽ നോട്ടീസയച്ചു. ബാബുരാജ്‌ സംഗീതസംവിധാനം ചെയ്‌ത ഗാനങ്ങൾ ആഷിക്‌ അബു സംവിധാനം ചെയ്യുന്ന സിനിമക്കായി ബിജിപാൽ റീമിക്‌സ്‌ ചെയ്‌ത്‌ ഉപയോഗിച്ചു എന്നതാണ്‌ പരാതിയിൽ ഉന്നയിക്കുന്നത്‌. പി ഭാസ്‌കരൻ രചിച്ച വിൻസെന്റിന്റെ ‘ഭാർഗവി നിലയം’ സിനിമയിലെ മൂന്നു ഗാനങ്ങളാണ്‌ അനുമതിയില്ലാതെ റീമിക്‌സ്‌ ചെയ്‌തത്‌. ബാബുരാജിന്റെ മാസ്‌മരിക സംഗീതത്തെ വികലമാക്കുന്നതാണ്‌ ഗാനങ്ങളെന്ന്‌ മകൻ എം എസ്‌ ജബാർ അഭിഭാഷകനായ എൻ വി പി റഫീഖ്‌ മുഖേന അയച്ച നോട്ടീസിൽ പറയുന്നു.  സാംസ്‌കാരിക മന്ത്രി സജി ചെറിയാനും പരാതി നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top