27 July Saturday

‘സ്വതന്ത്ര ജുഡീഷ്യറിയെ 
ഇല്ലാതാക്കാൻ ശ്രമം’

വെബ് ഡെസ്‌ക്‌Updated: Sunday Jan 29, 2023

ഓൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ ജില്ലാ സമ്മേളന സെമിനാർ ‘ഭരണഘടന നേരിടുന്ന വെല്ലുവിളികളും സ്വതന്ത്ര ജുഡീഷ്യറിയും' 
ജ. ബാബുമാത്യു പി ജോസഫ് ഉദ്ഘാടനംചെയ്യുന്നു

 കോഴിക്കോട്‌

രാജ്യത്ത്‌ സ്വതന്ത്ര ജുഡീഷ്യറിയെ ഇല്ലാതാക്കാൻ ശ്രമമുണ്ടെന്നും ഇതിന്റെ ഭാഗമായാണ്‌ ഭയപ്പെടുത്തലും ഭീഷണിയുമെല്ലാം ഉയരുന്നതെന്നും ഉപലോകായുക്ത ജ. ബാബുമാത്യു പി ജോസഫ്‌ പറഞ്ഞു. കോഴിക്കോട്‌ അഡ്വ. ടി രവീന്ദ്രൻ നഗറിൽ (ന്യൂനളന്ദ ഓഡിറ്റോറിയം) ഓൾ ഇന്ത്യാ ലോയേഴ്‌സ്‌ യൂണിയൻ ജില്ലാ സമ്മേളന സെമിനാർ ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.  ഭരണഘടനയിൽ മതനിരപേക്ഷതയും സോഷ്യലിസവും വേണ്ടെന്ന്‌ വാദിക്കുന്നവർ ഭരിക്കുന്നവർക്കിടയിൽനിന്ന്‌ പോലുമുണ്ടാകുന്നു. ജുഡീഷ്യൽ നിയമനങ്ങളിൽ കൊളീജിയം തീരുമാനത്തെ കേന്ദ്രം അംഗീകരിക്കുന്നില്ല.  ഇന്ത്യ നേരിടുന്ന വലിയ വെല്ലുവിളി മതനിരപേക്ഷതയ്‌ക്കുനേരെയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. 
‘ഭരണഘടന നേരിടുന്ന വെല്ലുവിളികളും സ്വതന്ത്ര ജുഡീഷ്യറിയും’ സെമിനാറിൽ ലോയേഴ്‌സ്‌ യൂണിയൻ അഖിലേന്ത്യാ വൈസ്‌ പ്രസിഡന്റ്‌ അഡ്വ. ഇ കെ നാരായണൻ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി അഡ്വ. സി പി പ്രമോദ്‌, അഡ്വ. രശ്‌മിത രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. കെ സുരേഷ്‌കുമാർ സ്വാഗതവും അഡ്വ. പി എം ആതിര നന്ദിയും പറഞ്ഞു. പ്രതിനിധി സമ്മേളനം ഞായർ രാവിലെ 10ന്‌ അഡ്വ. കെ ഗോപാലകൃഷ്‌ണക്കുറുപ്പ്‌ ഉദ്‌ഘാടനംചെയ്യും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top