27 July Saturday
ബി സോണ്‍

കലാകിരീടം ദേവ​ഗിരിക്ക്

സ്വന്തം ലേഖകന്‍Updated: Saturday May 27, 2023

മീഞ്ചന്ത ആര്‍ട്‌സ് കോളേജില്‍ നടന്ന ബി സോണ്‍ കലോത്സവത്തിൽ ഓവറോൾ ചാമ്പ്യന്മാരായ ദേവഗിരി സെന്റ് ജോസഫ്സ്‌ കോളേജ് ടീം

കോഴിക്കോട് 
കലാകിരീടത്തില്‍ വീണ്ടും ദേവ​ഗിരിയുടെ മുത്തം. കലിക്കറ്റ് സർവകലാശാല ബി സോൺ കലോത്സവം ‘റോസ ബിയങ്ക’യിൽ 246  പോയിന്റുമായാണ്‌ സെന്റ് ജോസഫ്സ് കോളേജ് ദേവ​ഗിരി ഓവറോൾ ചാമ്പ്യന്മാരായത്‌. 2018ലും 19ലും ദേവ​ഗിരിക്കായിരുന്നു കിരീടം. 146 പോയിന്റ് നേടിയ ഫാറൂഖ് കോളേജിനാണ് രണ്ടാം സ്ഥാനം. 83 പോയിന്റുമായി പ്രൊവിഡന്‍സ് വിമന്‍സ് കോളേജ് മൂന്നാമതായി. 52 പോയിന്റുമായി ആതിഥേയരായ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് നാലാമതും 50 പോയിന്റുമായി സാമൂതിരി ​ഗുരുവായൂരപ്പന്‍ കോളേജ്  അഞ്ചാമതുമാണ്.
അഞ്ച് ദിവസങ്ങളായി നടന്ന മേളയിൽ ​സാഹിത്യോത്സവം, നൃത്തോത്സവം, സം​ഗീതോത്സവം, ചിത്രോത്സവം, ഓഫ് സ്റ്റേജ് ഇനങ്ങളില്‍ ദേവ​ഗിരി തുടക്കത്തിലേ മേധാവിത്വം പുലര്‍ത്തി. ഗാനമേള, നാടോടി സം​ഗീതം, സ്കിറ്റ് തുടങ്ങിയ ​ഗ്രൂപ്പ് ഇനങ്ങളിലും തുള്ളല്‍, ഭരതനാട്യം, മോഹിനിയാട്ടം തുടങ്ങി ഇരുപതോളം ​വ്യക്തി​ഗത ഇനങ്ങളിലും ​ദേവ​ഗിരി ഒന്നാം സ്ഥാനം നേടി.  
സമാപനസമ്മേളനം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. സര്‍വകലാശാല യൂണിയൻ വൈസ് ചെയര്‍മാന്‍ എസ് ആര്‍ അശ്വിന്‍ അധ്യക്ഷനായി. സ്വാ​ഗതസംഘം കണ്‍വീനര്‍ കെ വി അനുരാ​ഗ്, ജോയിന്റ് കണ്‍വീനര്‍ പി താജുദ്ദീന്‍, പ്രോ​ഗ്രാം കമ്മിറ്റി ചെയര്‍മാന്‍ സോണിയ ഇ പ എന്നിവര്‍ സംസാരിച്ചു. കെ ​ഗായത്രി സ്വാ​ഗതവും ജാന്‍വി കെ സത്യന്‍ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top