27 July Saturday

മോട്ടോർ തൊഴിലാളികളുടെ 
കലക്‌ടറേറ്റ്‌ മാർച്ച്‌

വെബ് ഡെസ്‌ക്‌Updated: Saturday May 27, 2023

ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ നടത്തിയ കലക്ടറേറ്റ് മാർച്ച് സിഐടിയു ജില്ലാ പ്രസിഡന്റ് മാമ്പറ്റ ശ്രീധരൻ ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്‌
വിവിധ ആവശ്യങ്ങളുന്നയിച്ച്‌ ഓട്ടോ-–-ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ്‌ യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ ജില്ലയിലെ ഓട്ടോ–--ടാക്സി ലൈറ്റ് മോട്ടോർ തൊഴിലാളികൾ കലക്‌ടറേറ്റ്‌ മാർച്ച്‌ നടത്തി. റോഡ്–--നഗര വികസനത്തിന്റെ പേരിൽ ഒഴിപ്പിച്ച ഓട്ടോ- ടാക്സി ലൈറ്റ് മോട്ടോർ വാഹന സ്റ്റാൻഡുകൾ ഉടൻ പുനഃസ്ഥാപിക്കുക, പാര്‍ക്കിങ് പ്രതിസന്ധി പരിഹരിക്കുക, 15 വർഷം പഴക്കമുള്ള വാഹനങ്ങൾ പൊളിച്ചുമാറ്റുന്ന നയം പിൻവലിക്കുക, ഇലക്‌ട്രിക് ഓട്ടോകള്‍ക്ക് ക്യത്യമായ സര്‍വീസും സ്‌പെയര്‍പാർട്സും ഉറപ്പാക്കുക, ജില്ലയില്‍ കൂടുതല്‍ സിഎന്‍ജി ഫില്ലിങ് സ്റ്റേഷൻ സ്ഥാപിക്കുക, ജിപിഎസിന്റെ പേരിൽ ഏജൻസികൾ നടത്തുന്ന കൊള്ള തടയുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ്‌ സമരം. സിഐടിയു ജില്ലാ പ്രസിഡന്റ്‌ മാമ്പറ്റ ശ്രീധരൻ ഉദ്ഘാടനംചെയ്തു. പി കെ പ്രേമനാഥ് അധ്യക്ഷനായി. യൂണിയൻ ജനറൽ സെക്രട്ടറി കെ കെ മമ്മു സ്വാഗതവും ആസിഫ് അലി കണ്ണാടിക്കല്‍ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top