അങ്ങനെയൊരു സ്‌കോളർഷിപ്പ്‌ വാട്‌സാപ്പിൽ മാത്രം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 16, 2022, 12:43 AM | 0 min read

വടകര
ഇല്ലാത്ത സ്‌കോളർഷിപ്പിന്റെ പേരിൽ സമൂഹ മാധ്യമങ്ങളിൽ കള്ളപ്രചാരണം. അന്വേഷണങ്ങൾക്ക്‌ ഫോണിലും നേരിട്ടും മറുപടി പറഞ്ഞ് കുഴങ്ങി അധികൃതർ. പത്താം ക്ലാസ്, പ്ലസ്ടു വിദ്യാർഥികൾക്ക് വൻ തുക സ്‌കോളർഷിപ്പ് ലഭിക്കുമെന്ന വ്യാജ പ്രചാരണം വിശ്വസിച്ച്‌ അപേക്ഷയുമായി തദ്ദേശഭരണ സ്ഥാപനങ്ങളിലും അക്ഷയ കേന്ദ്രങ്ങളിലും എത്തുന്നത്‌ നൂറുകണക്കിനുപേർ.
മുൻ രാഷ്ട്രപതി അബ്ദുൾകലാമിന്റെയും മുൻ പ്രധാനമന്ത്രി വാജ്‌പേയിയുടെയും പേരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്‌കോളർഷിപ്പ് പ്രഖ്യാപിച്ചെന്ന തെറ്റായ സന്ദേശമാണ് വാട്സാപ്പിലും മറ്റു സമൂഹമാധ്യമങ്ങളിലും വ്യാപകമായി ചിലർ പ്രചരിപ്പിക്കുന്നത്. 75 ശതമാനം മാർക്ക് നേടിയ പത്താം ക്ലാസ് വിദ്യാർഥികൾക്ക് 10,000 രൂപയും 85 ശതമാനത്തിന്  മുകളിൽ മാർക്കുള്ള 12-ാം ക്ലാസ് വിദ്യാർഥികൾക്ക് 25,000 രൂപയും സ്കോളർഷിപ്പ്‌ ലഭിക്കുമെന്നാണ് വ്യാജ സന്ദേശം.


deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home