27 July Saturday

കരുനാഗപ്പള്ളിയിലേക്ക് 
ഒഴുകിയെത്തിയത് ആയിരങ്ങൾ

വെബ് ഡെസ്‌ക്‌Updated: Friday Mar 17, 2023

കരുനാഗപ്പള്ളിയിൽ നടന്ന പ്രകടനത്തിൽനിന്ന്

കരുനാഗപ്പള്ളി
സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയെ വരവേൽക്കാൻ കരുനാഗപ്പള്ളിയിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങൾ. നൂറുകണക്കിന് ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെയാണ്‌ ജാഥാ ക്യാപ്റ്റനെ തൊടിയൂർ പാലത്തിൽനിന്നു വരവേറ്റത്‌. തുടർന്ന് റെഡ് വളന്റിയർ, വനിതാ വളന്റിയർ പ്ലട്ടൂണുകൾ സല്യൂട്ട് നൽകി. വാദ്യമേളങ്ങൾ, തെയ്യം, പൂക്കാവടി, കെട്ടുകാള, എടുപ്പുകുതിര, നിശ്ചലദൃശ്യങ്ങൾ എന്നിവയുടെ അകമ്പടിയോടെ ജാഥാ ക്യാപ്റ്റനെ സമ്മേളന സ്ഥലമായ എച്ച് ആൻഡ്‌ ജെ മാൾ ഗ്രൗണ്ടിലേക്ക് ആനയിച്ചു. ചെറുപ്രകടനങ്ങളായാണ് പ്രവർത്തകർ സമ്മേളന നഗറിലേക്ക് എത്തിച്ചേർന്നത്. യോഗത്തിൽ സംഘാടകസമിതി ചെയർമാൻ പി ബി സത്യദേവൻ അധ്യക്ഷനായി. സെക്രട്ടറി പി കെ ബാലചന്ദ്രൻ സ്വാഗതം പറഞ്ഞു. മധ്യതിരുവിതാംകൂറിൽ കമ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുന്നതിനു നേതൃത്വം നൽകിയ എൻ ശ്രീധരന്റെ ഭാര്യ ടി വി പത്മാവതിയെയും രക്തസാക്ഷികളായ അജയപ്രസാദ്, ഇ ഭാസ്കരൻ, മണിയൻ, നൂറുദീൻ എന്നിവരുടെ കുടുംബാംഗങ്ങളെയും ജാഥാ ക്യാപ്റ്റൻ ആദരിച്ചു. വിവിധ പാർടി കമ്മിറ്റികളുടെയും തദ്ദേശസ്ഥാപന അധ്യക്ഷന്മാരുടെയും നേതൃത്വത്തിൽ ജാഥാ ക്യാപ്റ്റനെ സ്വീകരിച്ചു. സംസ്ഥാന സർക്കാരിന്റെ മനസ്സോടിത്തിരി മണ്ണ് പദ്ധതിയുടെ ഭാഗമായി ഭൂരഹിതർക്കായി ഭൂമി വിട്ടുനൽകിയ കെ ജെ സിദ്ദിഖ്, ബിനോയി എന്നിവരെ  ആദരിച്ചു. സംസ്ഥാന കമ്മിറ്റി അംഗം സൂസൻകോടി, ജില്ലാ സെക്രട്ടറിയറ്റ് അംഗം സി രാധാമണി, ഏരിയ സെക്രട്ടറി പി കെ ജയപ്രകാശ്, പി ആർ വസന്തൻ, ബി സജീവൻ, ജി രാജദാസ്, എ അനിരുദ്ധൻ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top